NEWS

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; സീരിയല്‍ നടിക്കെതിരെ ആക്രമണം

മുംബൈ: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് സീരിയല്‍ നടിക്കെതിരെ ആക്രമണം.
നടി മാല്‍വി മല്‍ഹോത്രക്ക് നേരെയാണ് ആക്രമണമുണ്ടായത്.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. മുംബൈയിലെ കഫേയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നടിയെ ഔഡി കാറിലെത്തിയ യോഗേശ്വര്‍ എന്ന ആള്‍ തടഞ്ഞുനിര്‍ത്തി കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. വയറിനും കൈകള്‍ക്കും കുത്തേറ്റ താരത്തെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാല്‍വിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് പൊലീസ് അറിയിച്ചു.

സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതി യോഗേശ്വര്‍കുമാര്‍ മഹിപാല്‍ സിങ്ങിനായി തെരച്ചില്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

യോശ്വേര്‍ കുമാര്‍ സിങ്ങ് സുഹൃത്തായിരുന്നുവെന്നും ഈയടുത്ത് വിവാഹഭ്യര്‍ഥന നടത്തിയതിനാല്‍ ഇയാളുമായുള്ള സൗഹൃദം ഉപേക്ഷിച്ചുവെന്നും നടി പോലീസിന് മൊഴി നല്‍കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker