NEWS

നടി ഖുശ്ബു അറസ്റ്റിൽ

ചെന്നൈ: നടിയും ബിജെപി നേതാവുമായിരുന്നു ഖുശ്ബു അറസ്റ്റില്‍. ചിദംബരത്ത് സമരത്തിൽ പങ്കെടുക്കാൻ പോകുമ്പോഴാണ്‌ അറസ്റ്റ് ചെയ്തത്. സമരത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.

എംഎല്‍എയും വിടുതലൈ ചിരുതൈഗള്‍ കക്ഷി നേതാവുമായ തോള്‍ തിരുമാവളവാനെതിരെ ബിജെപി വനിതാ വിഭാഗത്തിന് വേണ്ടി ചിദംബരത്ത് ഖുശ്ബുവിന്റെ നേതൃത്വത്തില്‍ സമരം ഏര്‍പ്പെടുത്തിയിരുന്നു. പോലീസ് നിര്‍ദേശം ലംഘിച്ചതിനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സ്ത്രീകളെ അപമാനിക്കുന്ന ഗ്രന്ഥമാണ് മനുസ്മൃതിയെന്നും ഹിന്ദു ധര്‍മ്മത്തില്‍ വളരെ മോശമായാണ് സ്ത്രീകളെ കണക്കാക്കുന്നതെന്നും അതിനാല്‍ മനുസ്മൃതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിസിആര്‍ പാര്‍ട്ടിയും തിരമാവളവാനും പ്രചാരണവും സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെ ബിജെപി സംസ്ഥാനവ്യാപകമായി കടുത്ത പ്രതിഷേധവും ഉയര്‍ത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് തിരുമാവളവാനെതിരെ പോലീസ് കേസെടുത്തിരുന്നു.

കോണ്‍ഗ്രസില്‍നിന്നു രാജിവച്ച ഖുശ്ബു അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്.

Back to top button
error: