NEWS

വിവാഹാലോചനകള്‍ മുടക്കിയ നാട്ടുകാരന്റെ കട ജെസിബി ഉപയോഗിച്ച് പൊളിച്ചു; അയ്യപ്പന്‍ നായര്‍ സ്റ്റൈല്‍ പ്രതികാരം

വര്‍ഷം മലയാള സിനിമ ഏറ്റവും ചര്‍ച്ച ചെയ്ത ചിത്രമായിരുന്നു സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും. ചിത്രത്തില്‍ അയ്യപ്പന്റെയും കോശിയുടെയും പരസ്പരമുള്ള പോര്‍വിളികളാണ് ചിത്രീകരിച്ചിരിക്കുന്നത്. തന്നെ ദ്രോഹിച്ച എതിരാളിയെ ഏതുവിധത്തിലും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് അയ്യപ്പനും കോശിയും ചിത്രത്തില്‍ മത്സരിക്കുന്നത്.

ചിത്രത്തിലെ ഒരു സുപ്രധാനമായ രംഗമായിരുന്നു കോശിയെ സാക്ഷിയാക്കി അയ്യപ്പന്‍ നായര്‍ കുട്ടമണിയുടെ കട ജെസിബി ഉപയോഗിച്ച് തകര്‍ക്കുന്ന സീന്‍. ആവേശത്തോടെ പ്രേക്ഷകര്‍ കൈയ്യടിച്ച രംഗം ജീവിതത്തില്‍ പ്രയോഗിച്ചിരിക്കുകയാണ് ഒരു ചെറുപ്പക്കാരന്‍

കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയിലാണ് സംഭവം. തന്റെ വിവാഹാലോചനകള്‍ മുടക്കിയെന്ന കാരണത്തിനാണ് പ്ലാക്കുഴിയില്‍ ആല്‍ബിന്‍ എന്ന യുവാവ് നാട്ടുകാരനായ പുളിയാറു മറ്റത്തില്‍ സോജിയുടെ കട തകര്‍ത്തത്. ആല്‍ബിനെ ചെറുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. കട പൊളിച്ച സംഭവം അറിഞ്ഞ് നിരവധിയാളുകള്‍ സംഭവസ്ഥലത്തെത്തി.

ഒരു സിനിമ പ്രേക്ഷകനെ സ്വാധീനിക്കും എന്ന കാര്യത്തില്‍ തര്‍ക്കങ്ങളിപ്പോഴും നടക്കുന്നുണ്ടെങ്കിലും ആല്‍ബിന്റെ പ്രവര്‍ത്തിയെ അയ്യപ്പന്‍ നായരുടേ പ്രകടനവുമായി കൂട്ടി വായിക്കുകയാണ് വിവരമറിഞ്ഞവരെല്ലാം

Back to top button
error: