NEWS

സൂരറൈ പോട്ര് ; കാത്തിരിപ്പിന് അറുതി,  ആരാധകർക്ക്  ആവേശമായി ട്രെയിലർ പുറത്ത്,നവംബർ 12 ന് ചിത്രം റിലീസ്

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യാ ചിത്രമാണ് സൂരറൈ പോട്ര് . കഴിഞ്ഞ വേനൽ അവധിക്കാലത്ത് പ്രദര്ശനത്തിനെത്തേണ്ടിയിരുന്ന ഈ സിനിമയുടെ റിലീസ് കൊറോണ ലോക് ഡൗൺ കാരണം അനിശ്ചിതത്തിലാവുകയായിരുന്നു.  ദീപാവലി പ്രമാണിച്ച് നവംബർ 12- നു ആമസോൺ പ്രൈം ഒ ടി ടി പ്ലാറ്റ് ഫോമിൽ ചിത്രം റിലീസ് ചെയ്യുമെന്ന്‌  ഔദ്യോഗിഗമായി അറിയിച്ചു കഴിഞ്ഞു. ഇതിന്റെ മുന്നോടിയായി ട്രെയിലർ ഇന്ന് പുറത്തിറക്കി. ആരാധകരെ ആവേശം കൊള്ളിച്ചു  കൊണ്ട് ട്രെയിലർ യു ടുബിൽ ലക്ഷോപലക്ഷം  കാഴ്ച്ക്കാരുമായി  മണിക്കൂറുകൾക്കകം  തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കയാണ് .

കുറഞ്ഞ നിരക്കിൽ എയർ ലൈൻ സ്ഥാപിച്ച  റിട്ടയേർഡ് ആർമി ക്യാപ്റ്റനും എയർ ഡെക്കാൻ സ്ഥാപകനുമായ ജി .ആർ .ഗോപിനാഥിന്റെ ആത്മ കഥയാണ് ചിത്രത്തിന് അവലംബം.സുധ കൊങ്കര സംവിധാനം ചെയ്യുന്ന ‘സൂരറൈ പോട്രി’ൽ അപർണ ബാലമുരളിയാണ് നായിക. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കിയിരിക്കുന്നത്.

സൂര്യ ഒരു പാട്ട് പാടുന്നുമുണ്ട്. തമിഴ് –  തെലുങ്ക് കൂടാതെ മലയാളത്തിലും കന്നടത്തിലും ചിത്രം ഡബ്ബ് ചെയ്ത് ആമസോൺ പ്രൈമിൽ  സൂരറൈ പോട്ര്  റിലീസ് ചെയ്യും.  

                                                              

Back to top button
error: