NEWS
ഭാരത് ബയോടെക് കോവിഡ് വാക്‌സിന്‍ 2021 ജൂണോടെ
കോവിഡിനെ തുരത്താന്‍ വാക്‌സിന്റെ നിര്‍മ്മാണത്തിലും പരീക്ഷണങ്ങളിലുമാണ് ലോകരാജ്യങ്ങള്‍. ഇപ്പോഴിതാ ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് നിര്‍മ്മിച്ച കോവിഡ് വാക്‌സിന്‍ മനുഷ്യപരീക്ഷണത്തിന് 2021 ജൂണോടെ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
12-14 സംസ്ഥാനങ്ങളിലായി 20,000ലേറ്റെ വൊളന്റിയര്‍മാരിലാണ് മൂന്നാമത്തേതും അവസാനത്തേതുമായ മനുഷ്യപരീക്ഷണത്തിന് ഒരുങ്ങുന്നത്.
മൂന്നാംഘട്ട പരീക്ഷണം വിജയിക്കുകയാണെങ്കില്‍ 2021ല്‍ വാക്‌സിന്‍ പുറത്തിറക്കാനാകും എന്ന് ഇന്ത്യല്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈ കമ്പനി പറയുന്നു.
കഴിഞ്ഞദിവസമാണ് മൂന്നാംഘട്ട പരീകഅഷണത്തിനായി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയത്.