റിപ്പബ്ലിക് ടിവി എഡിറ്റോറിയല്‍ ബോര്‍ഡിനെതിരെ കേസ്
മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റോറിയല്‍ ബോര്‍ഡിനെതിരെ കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് ആക്റ്റ് സെക്ഷന്‍ 3(1), ഐപിസി സെക്ഷന്‍ 500 അടക്കമുള്ളവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മുംബൈ പോലിസിനെ അപകീര്‍ത്തിപ്പെടുത്തുകയും സേനയിലെ അംഗങ്ങള്‍ക്കിടയില്‍ സംതൃപ്തി സൃഷ്ടിക്കുന്നതുമായ റിപ്പോര്‍ട്ടുകള്‍ പ്രക്ഷേപണം ചെയ്തുവെന്നാണ് കേസ്.
ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ സാഗരിക മിത്ര, ആങ്കറും അസോസിയേറ്റ് എഡിറ്ററുമായ ശിവാനി ഗുപ്ത, ഡെപ്യൂട്ടി എഡിറ്റര്‍ ഷവാന്‍ സെന്‍, എക്സിക്യൂട്ടീവ് എഡിറ്റര്‍ നിരഞ്ജന്‍ നാരായണസ്വാമി, ന്യൂസ് റൂം ചുമതലയുള്ള എഡിറ്റോറിയല്‍ ജിവനക്കാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ ശശികാന്ത് പവാറിന്റെ പരാതിയില്‍ എന്‍എം ജോഷി മാര്‍ഗ് പോലീസാണ് കേസ് എടുത്തിരിക്കുന്നത്. റിപ്പബ്ലിക്ക് ടിവി സംപ്രേക്ഷണം ചെയ്ത പ്രസ്താവനകളും എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഉദ്യോഗസ്ഥര്‍ പോലീസ് തലവന്റെ ഉത്തരവുകള്‍ അവഗണിക്കുകയാണെന്നും റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് നഗരത്തിലെ പോലീസ് സേനയുടെ പ്രതിച്ഛായയെ നശിപ്പിച്ചു എന്നാണ് ആരോപണം.