NEWSTRENDING

ബിജു മേനോനും പാര്‍വ്വതിയും ഒന്നിക്കുന്നു; ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

ബിജു മേനോനും പാര്‍വ്വതി തിരുവോത്തും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കോട്ടയത്ത് ആരംഭിച്ചു.

ചിത്രത്തിന്റെ പേര് ഇതുവരെ വെളുപ്പെടുത്തിയിട്ടില്ല. പ്രമുഖ ഛായാഗ്രാഹകനായ സാനു ജോണ്‍ വര്‍ഗീസാണ് ചിത്രത്തിന്റെ സംവിധായകന്‍. ആദ്യ ദിവസത്തെ ചിത്രീകരണം കോട്ടയം ഇന്‍ഫന്റ് ജീസസ് ബഥനി കോണ്‍വെന്റ് സ്‌കൂളിലായിരുന്നു .

മൂണ്‍ ഷോര്‍ട്ട് എന്റര്‍ടെയ്ന്‍മെന്റിസിന്റെയും ഒ.പി.എം ഡ്രീം മില്‍സിന്റെയും ബാനറില്‍ സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഷറഫുദ്ദീന്‍, സൈജു കുറുപ്പ് , ആര്യ സലീം എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഛായാഗ്രഹണം ജി. ശ്രീനിവാസ റെഡിയും എഡിറ്റിംഗ് മഹേഷ് നാരായണനുമാണ് നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് നേഹ നായരും യാക്‌സണ്‍ പേരെരയും ചേര്‍ന്നാണ്.

Back to top button
error: