NEWS
കോവിഡിനൊപ്പം വായുമലിനീകരണവും; ഉത്തരേന്ത്യയില്‍ സ്ഥിതി രൂക്ഷം
![](https://newsthen.com/wp-content/uploads/2020/10/air1.jpg)
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തലസ്ഥാനനഗരിയില്‍ വായുമലിനീകരണവും ജനങ്ങളെ വലയ്ക്കുന്നു. ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് മലിനീകരണം രൂക്ഷമാകുന്നത്. കൊയത്ത് കഴിഞ്ഞ പാടങ്ങളിലെ വൈക്കോലുകള്‍ കത്തിക്കുന്നതാണ് വായുമലിനീകരണത്തിന് പ്രധാന കരണമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇന്നലെ വായുമലിനീകരണ നിലവാര സൂചിക 372ന് അടുത്തായിരുന്നു.
വായുമലിനീകരണ നിലവാരം കുറയാന്‍ മറ്റ് കാരണങ്ങള്‍ പൊടിയും വാഹനങ്ങളില്‍ നിന്നുമുളള പുകയുമാണ്.
![Signature-ad](https://newsthen.com/wp-content/uploads/2024/06/signature.jpg)
വായുമലിനീകരണ ബോധവല്‍ക്കരണമെന്നോണം ഡല്‍ഹി സര്‍ക്കാരിന്റെ പരിസ്ഥിതി മാര്‍ഷലുമാര്‍ ചുവപ്പ് ലൈറ്റില്‍ വാഹനം ഓഫ് ചെയ്യണമെന്ന പരിപാടി ആസൂത്രണം ചെയ്തിരിക്കുകയാണ്.