NEWS

നയന്‍താരയുടെ ‘മൂക്കുത്തി അമ്മന്‍’ ഒടിടി റിലീസിന്‌

തെന്നിന്ത്യന്‍ സുന്ദരി നയന്‍താര കേന്ദ്രകഥാപാത്രമാകുന്ന മൂക്കുത്തി അമ്മന്‍ ഒടിടി റിലീസിനൊരുങ്ങുന്നു.ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ ദീപാവലിക്ക് ചിത്രം പ്രദര്‍ശനത്തിനെത്തും.
ആര്‍.ജെ ബാലാജിയും എന്‍.ജെ ശരവണനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ഇരുവരും ചേര്‍ന്നാണ്.

ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ മൂക്കുത്തി അമ്മനായാണ് നയന്‍താര വേഷമിടുന്നത്. ഭക്തിചിത്രമായി ഒരുക്കുന്ന മൂക്കുത്തി അമ്മന് വേണ്ടി നയന്‍താര മത്സ്യമാംസാദികള്‍ ഉപേക്ഷിച്ചിരുന്നു. ബാലാജി തന്നെയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്.

സ്മൃതി വെങ്കട്ട്, ഉര്‍വശി, അജയ് ഘോഷ്, ഇന്ദുജ രവിചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Back to top button
error: