NEWS

നയന്‍താരയുടെ ‘നെട്രികണ്‍’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്‌

തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമായ നെട്രികണ്ണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. മുഖത്ത് മുറിവുകളോടെ കൈയില്‍ ആയുധവുമേന്തി നില്‍ക്കുന്ന നയന്‍സിനെ പോസ്റ്ററില്‍ കാണാം. ചിത്രം ത്രില്ലര്‍ ഗണത്തില്‍ പെടുന്നതാണെന്നാണ് പോസ്റ്ററില്‍ നിന്ന് ലഭിക്കുന്ന സൂചന. മിലിന്ദ് റാവുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും നടിയുടെ ആണ്‍സുഹൃത്തുമായ വിഘ്‌നേഷ് ശിവനാണ് ചിത്രം നിര്‍മിക്കുന്നത്.

‘നെട്രികണ്‍’ നടിയുടെ 65ാമത്തെ ചിത്രവും വിഘ്‌നേഷ് ശിവന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്.

ചിത്രത്തില്‍ മലയാളി താരമായ അജ്മല്‍ അമീറും അഭിനയിക്കുന്നുണ്ടെന്നാണ് സൂചനകള്‍. നയന്‍താര ചിത്രത്തില്‍ അന്ധയായി അഭിനയിക്കുന്നു എന്നൊരു റിപ്പോര്‍ട്ട് കൂടി നിലനില്‍ക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: