NEWS

ബിഹാറിൽ ബ്ലോക്ക് ബസ്റ്റർ വെള്ളിയാഴ്ച്ച ,മോദിയും രാഹുലും നേർക്ക് നേർ

ബിഹാറിലെ ഭഗൽപൂരിൽ ഇന്ന് രാഷ്ട്രീയ ശക്തി പരീക്ഷണം .പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് റാലികൾ അഭിസംബോധന ചെയ്യും .

സസാരം ,ഗയ ,ഭഗൽപൂർ എന്നിവിടങ്ങളിലാണ് മോദിയുടെ റാലി .ഭഗൽപൂരിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാറും മോദിയോടൊപ്പം ചേരും .ഹിസ്‌വ , ഭഗൽപൂർ എന്നിവിടങ്ങളിൽ ആണ് രാഹുൽ ഗാന്ധിയുടെ റാലികൾ .12 റാലികളാണ് ബീഹാർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യുക .

വ്യാഴാഴ്ച ബിജെപി തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയിരുന്നു .എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യം .19 ലക്ഷം പേർക്ക് തൊഴിൽ എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ .എന്നാൽ കോവിഡ് വാക്സിനെ രാഷ്ട്രീയവൽക്കരിക്കുന്നതിനെതിരെ രാഹുൽ ഗാന്ധിയടക്കമുള്ളവർ രംഗത്ത് വന്നു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button