NEWS

അര്‍ഹിക്കുന്ന അംഗീകാരമാണ് ചോദിക്കുന്നത്:വിജയ് യേശുദാസ് വിഷയത്തില്‍ എം.ജയചന്ദ്രന്‍ മനസ്സ് തുറക്കുന്നു

ലയാള സംഗീത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന അംഗീകാരവും പ്രതിഫലവും ലഭിക്കാത്തതില്‍ ഇനി മലയാള സിനിമയില്‍ പാടില്ലെന്ന് ഗായകന്‍ വിജയ് യേശുദാസ് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം പറഞ്ഞതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായകന്‍ എം.ജയചന്ദ്രന്‍.

Signature-ad

ജീവിക്കാന്‍ സിനിമ സംഗീത സംവിധായകന്റെ വരുമാനം മതിയാകില്ലെന്ന് അദ്ദേഹം പറയുന്നു. ഒരു പ്രമുഖമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മലയാളസിനിമയിലെ സംഗീത സംവിധാനത്തിന് രണ്ട് വശങ്ങശുണ്ടെന്ന് അദ്ദേഹം പറയുന്നു. ഒന്നാമതായി മലയാള സിനിമയില്‍ ഏറ്റവും ചെറിയ വരുമാനത്തില്‍ ജോലി ചെയ്യുന്നവര്‍ സംഗീത സംവിധായകര്‍ തന്നെയാണ്. രണ്ടാമതായി മലയാള സംഗീതത്തെ വ്യാവസായികമായി ചിന്തിക്കുമ്പോള്‍ പ്രൊഡ്യൂസര്‍മാര്‍ക്ക് അതിലപ്പുറം ചെലവാക്കാനാകാത്ത അവസ്ഥയും ഉണ്ടെന്നും അതിനാല്‍ അതിനെ ആ രണ്ട് വശത്തുനിന്ന് കാണണമെന്നും ജയചന്ദ്രന്‍ പറയുന്നു.

കന്നഡയോ തെലുങ്കോ ഹിന്ദിയോ ഒക്കെ വെച്ചുനോക്കുമ്പോള്‍ അവര്‍ക്ക് ലഭിക്കുന്നതിന്റെ പത്ത് ശതമാനം പോലും ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു. മലയാളത്തിലെ ബാബുരാജ് മുതല്‍ ജോണ്‍സണ്‍ മാസ്റ്റര്‍ വരെ വളരെ കഷ്ടപ്പെട്ടാണ് ജീവിച്ചിത്.

അതേസമയം, ഗായകര്‍ക്ക് അവര്‍ ചോദിക്കുന്ന പണം കിട്ടുന്നുണ്ട്. അത് പലപ്പോഴും നല്‍കേണ്ട അവസ്ഥ സംഗീത സംവിധായകര്‍ക്കും. ഇങ്ങനെയൊക്കെ ബുദ്ധമുട്ടുകളുണ്ടെങ്കിലും സംഗീതത്തോടുളള പാഷനാണ് ഇപ്പോഴും ഈ മേഖലയില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നതെന്ന് ജയചന്ദ്രന്‍ പറയുന്നു.

ജീവിക്കാന്‍ സിനിമയില്‍ നിന്നുളള പണം മാത്രം പോരാത്തതുകൊണ്ടാണ് മറ്റ് പരിപാടികളിലും റിയാലിറ്റി ഷോകളിലും പോകുന്നത്. അത് മലയാള സംഗീത സംവിധായകരുടെ ഗതികേടാണെന്ന് അദ്ദേഹം പറയുന്നു. ഒരു പാട്ട് വേണമെന്ന് പറഞ്ഞാല്‍ അത് വ്യത്യസ്തമാക്കാന്‍ സംഗീത സംവിധായകന്റെ ഭാഗത്ത് നിന്ന് വലിയ അധ്വാനം തന്നെ ആവശ്യമാണ്. ആ അധ്വാനത്തിന്റെ ന്യായമായ പ്രതിഫലം മാത്രം അവര്‍ ആവശ്യപ്പെടുന്നു. അതും പലപ്പോഴും ലഭിക്കാറില്ല. ഒരു ബിഗ് ബജറ്റ് ചിത്രത്തില്‍ പോലും നായകനടക്കം എല്ലാവരുടേയും പ്രതിഫലം കൂട്ടിയാലും സംഗീത സംവിധായകന് വീണ്ടും ദുരവസ്ഥ.

ഇത്രയും ഒക്കെ തുറന്നു പറയുമ്പോഴും തനിക്ക് പരാതിയൊന്നും ഇല്ലെന്ന് ജയചന്ദ്രന്‍ പറയുന്നു.പുറത്തുനിന്ന് വരുന്ന ഒരു ഗായകന് അവര്‍ പറയുന്ന പണം നല്‍കുന്നു. അത് എന്ത് മാനദണ്ഡമാണെന്ന് അറിയില്ല. എന്തുതന്നെ ആയാലും സിനിമയില്‍ ഒരാളും ആവശ്യഘടകമല്ല. ഞാന്‍ സംഗീതം ചെയ്തില്ലെങ്കില്‍ നഷ്ടം എനിക്ക് മാത്രമാണ് . നമ്മുടെ സ്വപ്‌നങ്ങള്‍ യാഥ്യാര്‍ത്ഥ്യമാവാന്‍ മുമ്പോട്ട് പോകുന്നു. പക്ഷേ ഈ ചിന്താഗതി മാറണം. സിനിമയില്‍ അര്‍ഹതപ്പെട്ട അംഗീകാരവും പ്രോത്സാഹനവും എല്ലാ മേഖലയില്‍ ഉളളവര്‍ക്കും ലഭിക്കണം.

Back to top button
error: