NEWS

യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ബാറുടമകളിൽ നിന്നും പിരിച്ച പണം രമേശ് ചെന്നിത്തലയ്ക്കടക്കം വീതം വച്ചെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തൽ സമഗ്രമായി അന്വേഷിക്കണമെന്ന്എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ

എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ
പുറപ്പെടുവിക്കുന്ന പ്രസ്താവന

മുൻ
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ബാറുടമകളിൽ നിന്നും പിരിച്ച
പണം മന്ത്രിയായിരുന്ന കെ.ബാബുവിന്റെ നിർദ്ദേശ പ്രകാരം രമേശ്
ചെന്നിത്തലയ്ക്കടക്കം വീതം വച്ചെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തൽ
സമഗ്രമായി അന്വേഷിക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ
എ.വിജയരാഘവൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഒരു കോടി രൂപ ചെന്നിത്തലയുടെ ഓഫീസിലും, 50 ലക്ഷം രൂപ കെ
ബാബുവിന്റെ ഓഫീസിലും, 25 ലക്ഷം വി.എസ് ശിവകുമാറിന്റെ വീട്ടിലും
എത്തിച്ചെന്ന ബാറുടമ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തൽ അതീവ
ഗൗരവമാണ്. മുൻ സർക്കാരിന്റെ കാലത്ത് ഇത്തരത്തിൽ ഒട്ടനവധി കോഴ
ഇടപാടുകൾ അരങ്ങേറിയെന്നാണ് ഇത് തെളിയിക്കുന്നത്.

Signature-ad

മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും
കോടികളുടെ കള്ളപ്പണ ഇടപാട് അന്വേഷിച്ചാൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
പുറത്തുവരും. അതിനായി സമഗ്രമായ അന്വേഷണത്തിന് സർക്കാർ നടപടി
സ്വീകരിക്കണം.
യു.ഡി.എഫ് എം.എൽ.എമാരായ പി.ടി തോമസും, കെ.എം ഷാജിയും
കള്ളപ്പണ ഇടപാടിൽ അന്വേഷണ പരിധിയിൽ വന്നുകഴിഞ്ഞു. മുൻമന്ത്രി
കെ.ബാബുവിനെതിരായ അവിഹിത സമ്പാദ്യ കേസ് വിചാരണയിലാണ്.
പാലാരിവട്ടം പാലം അഴിമതിയിൽ വി.കെ ഇബ്രാഹിം കുഞ്ഞും ജൂവല്ലറി
തട്ടിപ്പിൽ എം.സി ഖമറുദീനും പ്രതിക്കൂട്ടിലാണ്. ഇതിന് പുറമെയാണ്
ചെന്നിത്തലയ്ക്കും വി.എസ് ശിവകുമാറിനും എതിരായ
വെളിപ്പെടുത്തലിലൂടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സത്യം
പുറത്തു കൊണ്ടുവരാൻ സമഗ്രാന്വേഷണവും നിയമനടപടികളും വേണം.

Back to top button
error: