മുഖ്യമന്ത്രിയുമായോ കുടുംബാംഗങ്ങളുമായോ അടുപ്പമില്ല: സ്വപ്നയുടെ മൊഴി പുറത്ത്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുമായോ കുടുംബാംഗങ്ങളുമായോ അടുപ്പം ഉണ്ടായിരുന്നില്ലെന്ന് സ്വപ്ന സുരേഷ്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്കിയ മൊഴിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മാത്രമാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുളളതെന്നുംഷാര്ജാ ഭരണാധികാരി കേരള സന്ദര്‍ശനത്തിനായി എത്തിയപ്പോള്‍ അവരുടെ ആചാര പ്രകാരം സ്വീകരിക്കുന്നതെങ്ങനെയെന്ന് ഭാര്യയ്ക്ക് പറഞ്ഞുകൊടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നുവെന്നും സ്വപ്ന മൊഴിയില്‍ പറയുന്നു.
അച്ഛന് മരിച്ചപ്പോള്‍ മുഖ്യമന്ത്രി വിളിച്ചിരുന്നെന്നും എം ശിവശങ്കറിന്റെ ഫോണില്‍ വിളിച്ചാണ് അനുശോചനം അറിയിച്ചതെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.
കാന്തപുരം എപി അബൂബക്കര്‍ മുസലിയാരും മകനും രണ്ടു തവണയിലധികം കോണ്‍സുലേറ്റില്‍ വന്നിട്ടുണ്ടെന്നും മതപരമായ ഒത്തുചേരലുകള്‍ക്ക് ധനസഹായവും യുഎഇ സര്‍ക്കാരിന്റെ പിന്തുണയും ഇവര്‍ തേടിയെന്നാണ് വിവരംമെന്നും സ്വപ്ന മൊഴിയില്‍ പറയുന്നു.