NEWS

മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച് എം.ശിവശങ്കര്‍

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഓണ്‍ലൈന്‍ ആയിട്ടാണ് അദ്ദേഹം ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

അതേസമയം,നടു വേദനയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആണ് ശിവശങ്കര്‍ .ഇന്ന് ഉച്ചയ്ക്ക് ശേഷം മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ചികിത്സ തുടരണോ ഡിസ്ചാര്‍ജ് ചെയ്യണോ എന്ന് തീരുമാനിയ്ക്കും .ഡിസ്ചാര്‍ജ് ചെയ്താല്‍ അറസ്റ്റിനു സാധ്യത ഉള്ള പശ്ചാത്തലത്തിലാണ് ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കിയത്.

Signature-ad

ജാമ്യാപേക്ഷ കോടതി ഫയലില്‍ സ്വീകരിച്ചാല്‍ അറസ്റ്റിനു അന്വേഷണ ഏജന്‍സികള്‍ സാധാരണ രീതിയില്‍ മുതിരാറില്ല .

കഴിഞ്ഞ ദിവസമാണ് വിദേശത്തേയ്ക്ക് 1 .9 ലക്ഷം ഡോളര്‍ കടത്തി എന്ന കേസില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യാനായി കസ്റ്റംസ് കൊണ്ടുപോയത്. തുടര്‍ന്ന് ദേഹാസ്വാസ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഈ കേസില്‍ സ്വപ്ന സുരേഷും സരിത്തും പ്രതികള്‍ ആണ് .

Back to top button
error: