തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികില്‍സയിൽ ആയിരുന്ന മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കർ ഐഎസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി .നടുവേദനയ്ക്ക് വിദഗ്ധ ചികിത്സ വേണം എന്നതിന്റെ പശ്ചാത്തലത്തിൽ ആണ് ശിവശങ്കറിനെ ആശുപത്രിയിലേയ്ക്ക് മാറ്റിയത് .കഴിഞ്ഞ ദിവസം കസ്റ്റംസ് ചോദ്യം ചെയ്യാൻ കൊണ്ടുപോകും വഴി ദേഹാസ്വാസ്ഥ്യം ഉണ്ടായതോടെ ശിവശങ്കറിനെ തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു .
കടുത്ത നടുവേദന ഉണ്ടെന്നു ശിവശങ്കർ ഡോക്ടർമാരോട് പറഞ്ഞിരുന്നു .ഇതിന്റെ അടിസ്ഥാനത്തിലുള്ള പരിശോധനയിൽ ഡിസ്ക് തകരാർ ആണെന്ന് കണ്ടെത്തി .ശിവശങ്കറിന് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഇല്ല .രക്തസമ്മർദ്ദവും സാധാരണ നിലയിൽ ആയി .മറ്റൊരു ആശുപത്രിയിൽ കൂടി പരിശോധന വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു .
ശിവശങ്കറിനെ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുന്നതിനിടെ മാധ്യമപ്രവർത്തകർക്ക് നേരെ അതിക്രമം.ആശുപത്രി ജീവനക്കാരൻ കയ്യേറ്റം ചെയ്തത്.