NEWS

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ സി പി ഐ എം പദ്ധതി ഇങ്ങനെ

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടവരെ കുറിച്ച് സിപിഐഎം മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു .തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഏരിയ ,ലോക്കൽ സെക്രട്ടറിമാർ മത്സരിക്കേണ്ട എന്നാണ് തീരുമാനം .ചില സന്ദർഭങ്ങളിൽ വേണ്ടി വന്നാൽ ജില്ലാ കമ്മിറ്റികൾക്ക് തീരുമാനം എടുക്കാം .എന്നാൽ മത്സരിക്കുന്നയാൾ സെക്രട്ടറി പദം രാജിവെക്കണം .ഏരിയ ,ലോക്കൽ സെക്രട്ടറിമാർ തങ്ങളുടെ കീഴിലുള്ള വാർഡുകളുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മേൽനോട്ടം ഏറ്റെടുക്കാനും നിർദേശം ഉണ്ട് .

രണ്ട് ടെം പൂർത്തിയാക്കിയവരെ വീണ്ടും മത്സരിക്കുന്നതിൽ നിന്ന് വിലക്കി .എന്നാൽ നിർബന്ധമായും വേണ്ടവരെ കുറിച്ച് ജില്ലാ കമ്മിറ്റികൾക്ക് തീരുമാനം എടുക്കാം .വനിതാ സംവരണ മണ്ഡലത്തിൽ ജയിച്ച് കഴിവ് തെളിയിച്ചവരെ മറ്റു സംവരണ വാർഡുകളിലോ ജനറൽ വാർഡുകളിലോ പരിഗണിയ്ക്കാം .

സഹകരണ മേഖലയിൽ നിന്നുള്ള ജീവനക്കാർ മത്സരിക്കേണ്ടതില്ല .എന്നാൽ ആശാ വർക്കർമാർക്ക് മത്സരിക്കാം .അഞ്ചു വർഷത്തേയ്ക്ക് അവധി എടുക്കണം എന്ന് മാത്രം .വിജയ സാധ്യതയ്ക്കാവണം മുൻ‌തൂക്കം .പ്രാദേശിക യാഥാർഥ്യങ്ങൾ ഉൾക്കൊണ്ടാവണം സ്ഥാനാർഥി നിർണയമെന്നു കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട് .

Back to top button
error: