NEWS
ആണ്‍സുഹൃത്തും വിദ്യാര്‍ത്ഥിനിയും മരിച്ചനിലയില്‍
പാലക്കാട്: ആണ്‍സുഹൃത്തും വിദ്യാര്‍ത്ഥിനിയും മരിച്ചനിലയില്‍. അപ്പുപ്പിള്ളയൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെയും ചെട്ടിക്കളം സ്വദേശിയായ ആണ്‍കുട്ടിയെയുമാണ് കഴിഞ്ഞദിവസം തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
എലപ്പുള്ളി ചെട്ടിക്കളത്തെ ആളൊഴിഞ്ഞ വീട്ടിലാണ് ഇരുവരെയും നാട്ടുകാര്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ കൊഴിഞ്ഞമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ഇത് വീട്ടിലറിഞ്ഞതിന്റെ വിഷമത്തില്‍ ജീവനൊടുക്കിയെന്നാണ് കരുതുന്നതെന്നും പാലക്കാട് കസബ എസ്.ഐ. പറഞ്ഞു. ഇരുവരുടെയും മൃതദേഹങ്ങള്‍ തുടര്‍നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.