NEWS
ധാര്‍മ്മിക ഏകപക്ഷീയമാകരുതെന്നും കേരളാ കോണ്‍ഗ്രസ്സ് വോട്ടുകൾ വാങ്ങി വിജയിച്ച കോൺഗ്രസുകാർ സ്ഥാനങ്ങൾ രാജിവയ്ക്കണമെന്നും സണ്ണി തെക്കേടം
ജോസ് കെ.മാണി, എം.പി സ്ഥാനം രാജി വെയ്ക്കുവാന്‍ തീരുമാനിച്ചത് രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചാണെന്നും ആ മാതൃക കോൺഗ്രസുകാരും തുടരണമെന്നും കേരളാ കോൺഗ്രസ് (ജോസ് കെ.മാണി ) ജില്ലാ പ്രസിഡൻ്റ് സണ്ണി തെക്കേടം ചൂണ്ടിക്കാട്ടി.
കേരളാ കോണ്‍ഗ്രസ്സ് (ജോസ് കെ.മാണി ) പാര്‍ട്ടിയെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കുകയാണ് ഉണ്ടായത്.
അതിനാല്‍ കേരളാ കോണ്‍ഗ്രസ്സ് (ജോസ് കെ.മാണി ) പാര്‍ട്ടിയുടെ വോട്ടുകൂടി വാങ്ങി ജയിച്ചകോണ്‍ഗ്രസ്സ് ജനപ്രതിനിധികളാനണ് ആദ്യം സ്ഥാനമാനങ്ങള്‍ രാജിവെച്ച് മാതൃക കാട്ടേണ്ടത് എന്നും ധാര്‍മ്മിക ഏകപക്ഷീയമാകരുതെന്നും കേരളാ കോണ്‍ഗ്രസ്സ് (ജോസ് കെ.മാണി ) കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം പറഞ്ഞു.