TRENDING

മലയാളത്തിന്റെ പ്രിയനടന് പിറന്നാള്‍ സമ്മാനവുമായി ‘പടവെട്ട്’ ടീം

ലയാളത്തിന്റെ പ്രിയ നടന്‍ നിവിന്‍ പോളിയുടെ പിറന്നാള്‍ ആണ് ഇന്ന്. ഈ സന്തോഷദിനത്തില്‍ പിറന്നാള്‍ സമ്മാനവുമായി എത്തിയിരിക്കുകയാണ് താരത്തിന്റെ പുതിയ ചിത്രമായ പടവെട്ട് ടീം. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള വിഡിയോകര്‍ കോര്‍ത്തിണക്കിയ ടീസര്‍ ആണ് അണിയറ പ്രവര്‍ത്തകര്‍ ഇന്ന് റിലീസ് ചെയ്തത്.

നടന്‍ സണ്ണി വെയ്ന്‍ ആദ്യമായി ചലച്ചിത്ര നിര്‍മാണ രംഗത്തേക്ക് കൂടി കടന്നു വരുന്ന ചിത്രമാണ് പടവെട്ട്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ടിലെ നിവിന്റെ മാസ്സ് ലുക്ക് ഇതിനോടകം ആരാധകര്‍ നെഞ്ചിലേറ്റിക്കഴിഞ്ഞിരുന്നു.

അരുവി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയായ അദിതി ബാലനാണ് ചിത്രത്തിലെ നായിക. മാത്രമല്ല മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാരിയര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് മേനോന്‍ സംഗീതം നല്‍കുന്നു. ബിബിന്‍ പോളാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button