NEWS

സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കര്‍ പ്രതിയാകുമോയെന്ന് ചൊവ്വാഴ്ച അറിയാം

https://www.youtube.com/watch?v=JasxkxaaxNY&feature=youtu.be

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിനും കൂട്ടര്‍ക്കുമൊപ്പം സംശയ നിഴലില്‍ അകപ്പെട്ട മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം.ശിവശങ്കരന്റെ ചോദ്യം ചെയ്യല്‍ കഴിഞ്ഞ ദിവസങ്ങളിലായി നടന്നു വരികയായിരുന്നു. ഇപ്പോഴിത നിര്‍ണായകമായ വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ശിവശങ്കരന്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയാകുമോയെന്ന് ചൊവ്വാഴ്ച അറിയാന്‍ സാധിക്കുമെന്നാണ് ഇപ്പോല്‍ ലഭിക്കുന്ന വാര്‍ത്ത. ശിവശങ്കരനെതിരെ നിര്‍ണായ നീക്കവുമായി കസ്റ്റംസ്.

Signature-ad

ശനിയാഴ്ച 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കരനെ വിട്ടയിച്ചിരുന്നു. ചൊവ്വാഴ്ച വീണ്ടും ഹാജരാകണമെന്ന് നോട്ടിസും നല്‍കിയിട്ടുണ്ട്. കസ്റ്റംസ് കണ്ടെത്തലുകള്‍ക്ക് മറുപടി പറയാന്‍ ശിവശങ്കരന് 2 ദിവസത്തെ സമയാണ് അവനുവദിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ശിവശങ്കരനെ വീണ്ടും ചോദ്യം ചെയ്ത ശേഷമാവും ഇദ്ദേഹത്തെ പ്രതി ചേര്‍ക്കുന്നതും, അറസ്റ്റ് ചെയ്യുന്നതും സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുക. ശനിയാഴ്ച ശിവശങ്കറിനെയും സ്വപ്‌നയേയും ചോദ്യം ചെയ്തിരുന്നു. ഇരുവരുടേയും മൊഴികള്‍ കേന്ദ്രീകരിച്ചാവും കസ്റ്റംസ് സുപ്രധാന പരിശോധന നടത്തുക

Back to top button
error: