NEWS

‘ബ്ലാക്ക് ഏലിയന്‍ പ്രൊജക്ട്’; സ്വന്തം ശരീരത്തില്‍ വ്യത്യസ്ഥത പരീക്ഷിച്ച മനുഷ്യന്‍

റ്റുളളവരില്‍ നിന്ന് എങ്ങനെ വ്യത്യസ്തനാകാം എന്ന് ചിന്തിച്ചിട്ടുണ്ടോ നിങ്ങള്‍? എന്നാല്‍ നിങ്ങളുടെ ഈ ചിന്തകളില്‍ നിന്നെല്ലാം വ്യത്യസ്തനാണ് ഈ മനുഷ്യന്‍. അക്കൂട്ടത്തിലെ പുതിയൊരു അദ്ഭുതമാണ് ഫ്രാന്‍സിലെ ആന്റണി ലോഫ്രെഡോ എന്ന മുപ്പത്തിരണ്ടുകാരന്‍.

ആളുകള്‍ക്കിടയില്‍ വ്യത്യസ്തനാകാന്‍ ശസ്ത്രക്രിയ വഴി തന്റെ ചില അവയവങ്ങള്‍ നീക്കം ചെയ്യുകയും മറ്റു ചിലതിന് രൂപമാറ്റം വരുത്തുകയും ചെയ്തിരിക്കുകയാണ്.
സിനിമകളില്‍ കണ്ടിട്ടുള്ളതും നോവലുകളില്‍ വായിച്ചിട്ടുള്ളതുമായ അറിവുകള്‍ ചേര്‍ത്ത്, അന്യഗ്രഹ ജീവിയുടെ സാങ്കല്‍പിക രൂപത്തിലേക്കാണ് ഇയാള്‍ മാറിയത്.

Signature-ad

അന്യഗ്രഹ ജീവിയെ പോലെ രൂപംമാറുന്നതിനെ ബ്ലാക്ക് ഏലിയന്‍ പ്രൊജക്റ്റ് എന്നാണ് ലോഫ്രെഡോ വിശേഷിപ്പിക്കുന്നത്.

അതിനുവേണ്ടി ശരീരം കറുത്ത നിറത്തിലാക്കി മൂക്കിന്റെ തുമ്പ് മുറിച്ചായിരുന്നു തുടക്കം. അതിനുശേഷം നാവ് നെടുകെ കീറി ഉരഗങ്ങളെ പോലെയാക്കി. പിന്നീട് കൃഷ്ണമണികള്‍ ഉള്‍പ്പടെ ശരീരത്തില്‍ ടാറ്റൂ ചെയ്തു. നിരവധി പിയെര്‍സിങ്ങുകള്‍ അണിയുകയും തല മൊട്ടയടിക്കുകയുമുണ്ടായി. ഇതിലൊന്നും തൃപ്തനാകാതെ വന്ന ലോഫ്രെഡോ ഒടുവില്‍ രണ്ട് ചെവികള്‍ കൂടി മുറിച്ചു മാറ്റി. ഇപ്പോഴും പൂര്‍ണത കൈവരിച്ചിട്ടില്ലെന്നും ഇനിയുമൊരു 82 ശതമാനം കൂടി പൂര്‍ത്തിയാക്കാനുമുണ്ടെന്നാണ് അന്റോണിയോ പറയുന്നത്.

ശരീരം രൂപം മാറ്റുന്നതിന് ലോഫ്രെഡോ ആശ്രയിച്ചത് സ്‌പെയിനിലെ ബാര്‍സിലോനയിലുള്ള പ്രസിദ്ധനായ ബോഡി മോഡിഫയര്‍ ഓസ്‌കാര്‍ മാര്‍ക്കുസിന്റെ സേവനമാണ്. ശരീരത്തില്‍ എന്തെങ്കിലുമൊക്കെ മാറ്റങ്ങള്‍ വരുത്തണമെന്ന ചെറുപ്പം മുതലെ ഉളള ആഗ്രഹമാണ് ലോഫ്രെഡോയെ ഇത്തരത്തിലേക്ക് എത്തിച്ചത്.

സെക്യൂരിറ്റി ഗാര്‍ഡ് ആയി ജോലി ചെയ്യുന്ന സമയത്താണ് രൂപം മാറണമെന്ന ചിന്ത ലോഫ്രേെഡായില്‍ ഉണ്ടാകുന്നത്. തുടര്‍ന്ന് ജോലി ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് പോയ ലോഫ്രെഡോ വര്‍ഷങ്ങള്‍ക്ക് ശേഷം യൂറോപ്പിലേക്ക് തിരിച്ചെത്തിയത് ബ്ലാക്ക് ഏലിയന്‍ പ്രൊജക്ടുമായാണ്. താന്‍ സ്വപ്നം കണ്ടു ജീവിതമാണ് ഇപ്പോഴത്തേതെന്ന് ലോഫ്രെഡോ പറയുന്നു.ബ്ലാക്ക് ഏലിയന്‍ പ്രൊജക്ട് എന്ന ലോഫ്രെഡോയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് രണ്ട് ലക്ഷത്തോളം ഫോളോവേഴ്‌സുണ്ട്.

Back to top button
error: