NEWS

ടെലിവിഷൻ റേറ്റിംഗിൽ കൃത്രിമം ആരോപിച്ച് പോലീസ് ,രണ്ടു പേർ അറസ്റ്റിൽ

റേറ്റിംഗ് റാക്കറ്റിനെ പിടികൂടിയതായി മുംബൈ പോലീസ് .ചില ചാനലുകൾ ദിവസം മുഴുവൻ റേറ്റിംഗ് മീറ്റർ ഉള്ള ചില വീടുകളിൽ വച്ചുകൊണ്ടിരുന്നതായും മുംബൈ പോലീസിന്റെ ആരോപണം .വിദ്യാഭ്യാസം കുറവുള്ള ചില വീടുകളിൽ ഇംഗ്ളീഷ് ചാനലുകൾ നിരന്തരം ഓൺ ചെയ്തിടുന്നതായി കണ്ടെത്തിയെന്നും മുംബൈ പോലീസ് പറയുന്നു .

റേറ്റിംഗ് റാക്കറ്റുമായി ബന്ധപ്പെട്ടു രണ്ടു പേരെ അറസ്റ്റ് ചെയ്തതായി മുംബൈ പോലീസ് കമ്മീഷണർ പരംബീർ സിങ് പറഞ്ഞു .ഇവരുടെ കൂട്ടാളികളെ തിരയുകയാണെന്നും പരംബീർ സിങ് അറിയിച്ചു .

30,000 മുതൽ 40,000 കോടി രൂപ വരെ ചെലവിടുന്ന മേഖലയാണ് ടെലിവിഷൻ പരസ്യ രംഗം .പരസ്യ നിരക്ക് ടിആർപി റേറ്റിംഗിനെ അനുസരിച്ചാണ് നിശ്ചയിക്കുന്നത് .റേറ്റിംഗിൽ ഉള്ള ചെറിയ വ്യത്യാസം പോലും പരസ്യത്തെ സ്വാധീനിക്കും .”പരംബീർ സിങ് കൂട്ടിച്ചേർത്തു .

Back to top button
error: