NEWS

യൂട്യൂബര്‍ വ്ളോഗര്‍ വിജയ് പി നായര്‍ക്ക് ജാമ്യം

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചതിന്‌ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി കയ്യേറ്റം ചെയ്ത കേസില്‍ യൂട്യൂബര്‍ വ്ളോഗര്‍ വിജയ് പി. നായര്‍ക്ക് ജാമ്യം.

തമ്പാനൂര്‍ സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ ഐടി ആക്ട് പ്രകാരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ വിജയ് പി. നായര്‍ റിമാന്‍ഡിലാണ്.

Signature-ad

അതേസമയം, വിജയ് പി. നായരെ മര്‍ദിച്ച കേസില്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെയുള്ള മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജില്ലാ കോടതി നാളെ വിധി പറയും. ദിയ സന, ശ്രീല്ഷ്മി അറയ്ക്കല്‍ എന്നിവരാണ് ഭാഗ്യലഷ്മിക്കൊപ്പമുളള കേസിലെ റ്റുപ്രതികള്‍.

വീട് കയറി മൊബൈല്‍ ,ലാപ് ടോപ് തുടങ്ങിയവ അപഹരിച്ചു ,ദേഹോപദ്രവം ഏല്‍പ്പിച്ചു ,അസഭ്യം പറഞ്ഞു തുടങ്ങി അഞ്ചു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ഭാഗ്യലക്ഷ്മിയ്ക്കും കൂട്ടര്‍ക്കും എതിരെ ചുമത്തിയിട്ടുള്ളത് .

സ്ത്രീകളെ യൂട്യൂബ് വീഡിയോയിലൂടെ നിരന്തരം അപമാനിച്ച വിജയ് പി നായര്‍ക്ക് മേല്‍ ഭാഗ്യലക്ഷ്മിയും കൂട്ടരും കരിഓയില്‍ പ്രയോഗം നടത്തുക ആയിരുന്നു .ഇയാളെക്കൊണ്ട് മാപ്പും പറയിച്ചു .

ശ്രീലക്ഷ്മി അറക്കല്‍, ദിയ സന എന്നിവരുടെ ഫേസ്ബുക് ലൈവിലൂടെയാണ് നാടകീയ സംഭവം പുറത്ത് വന്നത് .ചെയ്ത പ്രവര്‍ത്തിക്ക് ഭവിഷ്യത്ത് ഉണ്ടാകുമെന്നു അറിയാമെന്നും എന്നാല്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് വേണ്ടിയാണു തങ്ങള്‍ ഇത് ചെയ്തതെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചിരുന്നു .

Back to top button
error: