NEWSTRENDING

ടോവിനോയുടെ ആരോഗ്യ നില തൃപ്തികരമെന്നു മെഡിക്കൽ ബുള്ളറ്റിൻ

ഷൂട്ടിനിടെ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ടോവിനോ തോമസിന്റെ നില തൃപ്തികരമെന്നു മെഡിക്കൽ ബുള്ളറ്റിൻ.ആന്തരിക രക്തസ്രാവം ഉണ്ടായെങ്കിലും അത് നിലച്ചുവെന്നും നിലവിൽ ഗുരുതരാവസ്ഥ ഇല്ലെന്നുമാണ് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നത്.

നിലവിൽ ഐ സി യുവിൽ ഉള്ള ടോവിനോയെ 48 മണിക്കൂർ കൂടി നിരീക്ഷിക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.അതുവരെ ഐ സി യുവിൽ തുടരും.ഒരു സിടി അഞ്ചിയോഗ്രാം കൂടി ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.നിലവിൽ ആരോഗ്യനില തൃപ്തികരമാണ്. ഏതെങ്കിലും തരത്തിലുള്ള വ്യത്യാസം ഉണ്ടാകുക ആണെങ്കിൽ ലാപ്രോസ്കോപിക് പരിശോധനകൾ നടത്തുമെന്നാണ് ആശുപത്രിയുടെ വിശദീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button