കോവിഡ് വ്യാപനം രൂക്ഷം; കേരളത്തില്‍ ബാറുകള്‍ ഉടന്‍ തുറക്കില്ല
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ലെന്ന് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നിരിക്കുന്ന സാഹചര്യത്തില്‍ ബാറുകള്‍ തുറക്കുന്നത് ഉചിതമല്ലെന്നും രോഗവ്യാപനം കുറയുന്ന മുറയ്ക്ക് തുറക്കുന്ന കാര്യം ആലോചിക്കാമെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്്. അതേസമയം, കൗണ്ടറുകളിലൂടെയുള്ള പാര്‍സല്‍ വില്‍പന തുടരാനും യോഗം അനുമതി നല്‍കി.
അതേസമയം, കര്‍ണാടക, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നിട്ടുണ്ടെന്നും കര്‍ശന നിയന്ത്രണങ്ങളോടെ ഇവിടെയും അനുവദിക്കാമെന്ന് കാണിച്ച് സെപ്റ്റംബര്‍ രണ്ടാംവാരം എക്‌സൈസ് കമ്മീഷണര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നിലവില്‍ അനുകൂല നിലപാട് ആചയിരുന്നെങ്കിലും ഇപ്പോള്‍ രോഗവ്യാപനം അതീവഗുരുതരമായിരിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്.