തിരശ്ശീലയില്‍ വെളിച്ചം നിറയുന്നു; മാസങ്ങള്‍ക്ക് ശേഷം ഒരു മലയാള ചിത്രം തിയേറ്റര്‍ റീലിസിന് ഒരുങ്ങുന്നു
ലോക്ഡൗണിന് ശേഷം തീയേറ്ററുകളില്‍ എത്തുന്ന ആദ്യ ചിത്രമാകനൊരുങ്ങി
ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ‘ലവ്’. രജിഷ വിജയനും ഷൈന്‍ ടോം ചാക്കോയും നായിക നായകന്മാരാകുന്ന ചിത്രം ഈ മാസം 15 റിലീസ് ചെയ്യും. എന്നാല്‍ ഇന്ത്യയില്‍ അല്ല. ഗള്‍ഫിലെ തീയേറ്റുകളിലാണ് കോവിഡ് മാനദണ്ഡങ്ങളും സുരക്ഷാ മുന്‍കരുതലുകളുമായി ചിത്രം റിലീസ് ചെയ്യുക.
ഹോം സ്ക്രീന്‍ എന്റര്ടെയ്ന്മെന്റും ഗോള്‍ഡന്‍ സിനിമയുമാണ് ചിത്രത്തിന്റെ ഗള്‍ഫ് വിതരണക്കാര്‍. പൂര്‍ണമായും ലോക്ഡൗണില്‍ ചിത്രീകരിച്ച ലവ് നിര്‍മിക്കുന്നത് ആഷിക് ഉസ്മാന് ആണ്. ഖാലിദ് റഹ്മാന് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്.
വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്, ജോണി ആന്റണി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ഛായാഗ്രഹണം ജിംഷി ഖാലിദ്. ജൂണ്‍ 22ന് ആരംഭിച്ച ചിത്രീകരണം ജൂലൈ 15നാണ് അവസാനിച്ചത്.
https://www.facebook.com/ShineTomOfficial/posts/2788462338097577