2021-ഓടെ ലോകത്ത് 15 കോടി ജനങ്ങള്‍ കടുത്ത ദാരിദ്രത്തിലേക്കോ?
വാഷിങ്ടണ്‍: കോവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ചത് സാധാരണക്കാരായ ജനങ്ങളേയാണ്. അന്നന്നത്തെ വകയ്ക്ക് വേണ്ടി ജോലി ചെയ്യുന്നവരാണ് അവര്‍. ആ അവര്‍ക്കിടയിലേക്ക് അപ്രതീക്ഷിതമായി കടന്ന് വന്ന മഹാമാരി അവരെ സാമ്പത്തികമായി തെല്ലൊന്നുമല്ല തളര്‍ത്തിയത്. ഇപ്പോഴിതാ ലോകബാങ്ക് ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ്.
കോവിഡ് മഹാമാരി 2021-ഓടെ ലോകത്ത് 15 കോടി പേരെ കടുത്ത ദാരിദ്ര്യത്തിലാക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അതിനാല്‍ രാജ്യങ്ങള്‍ മൂലധനം, തൊഴില്‍, നൈപുണി എന്നിവ പുതിയ സംരംഭങ്ങളിലേക്കും മറ്റു മേഖലകളിലേക്കും ഉപയോഗിക്കാന്‍ തയ്യാറാകണമെന്നും ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നു.
ഈവര്‍ഷംതന്നെ മഹാമാരി 8.8 കോടിമുതല്‍ 11.5 കോടി ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്നും 2021ഓടെ ഇത് 15 കോടിയിലെത്തുമെന്നും ലോകബാങ്ക് പറയുന്നു. 2020ല്‍ ലോകത്തെ ദാരിദ്ര്യനിരക്ക് 7.9 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, കോവിഡും ആഗോളമാന്ദ്യവും ലോകത്തെ 1.4 ശതമാനത്തെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയാണ്.