NEWS

എസ് എൻ സി ലാവ്ലിൻ കേസ് ഇന്ന് സുപ്രീംകോടതിയിൽ

പിണറായി വിജയൻ, കെ മോഹന ചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തർ ആക്കിയ എസ് എൻ സി ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ.ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസിൽ ഇന്ന് വാദം കേൾക്കൽ തുടങ്ങാനാണ് സാധ്യത. അടിയന്തിര പ്രാധാന്യമുള്ള കേസാണെന്ന് കഴിഞ്ഞ ആഴ്ച പരിഗണിച്ചപ്പോൾ സിബിഐ വ്യക്തമാക്കിയിരുന്നു.

പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകൻ വി ഗിരി ഹാജരാകും.സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറൽ തുഷാര്‍ മേത്തയാണ് ഇന്ന് ഹാജരാവുക. കേസിൽ വാദം കേൾക്കൽ ആരംഭിക്കുകയാണെങ്കിൽ സിബിഐയുടെ വാദമായിരിക്കും ആദ്യം കോടതി കേൾക്കുക.

Back to top button
error: