NEWS

2020ലെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

സ്റ്റോക് ഹോം: ഈ വര്‍ഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു.
ബ്രിട്ടീഷ് ഗവേഷകനായ റോജര്‍ പെന്‍ റോസ്, അമേരിക്കന്‍ ഗവേഷകരായ റെയ്ന്‍ഗാര്‍ഡ് ജെന്‍സെല്‍, ആന്‍ഡ്രിയ ഘേസ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്.

ആപേക്ഷികതാ സിദ്ധാന്തവും തമോഗര്‍ത്തങ്ങളുടെ രൂപപ്പെടലും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കണ്ടെത്തലിനാണ് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ റോജര്‍ പെന്‍ റോസിന് പുരസ്‌കാരം.

Signature-ad

ഗാലക്‌സിയുടെ കേന്ദ്രഭാഗത്ത് ഒരു സൂപ്പര്‍ മാസീവ് കോംപാക്ട് വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനാണ് യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഗവേഷകരായ റെയിന്‍ഹാഡ് ജെന്‍സെലിനും ആന്‍ഡ്രിയ ഘേസിനും പുരസ്‌കാരം ലഭിച്ചത്.

റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് സെക്രട്ടറി ജനറല്‍ ഗോറന്‍ കെ. ഹാന്‍സണ്‍ ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സ്വര്‍ണ മെഡലും 10 ദശലക്ഷം സ്വീഡിഷ് ക്രോണറും (8.2 കോടി രൂപ) ആണ് പുരസ്‌കാരം.

Back to top button
error: