
പ്രോട്ടോകോൾ ലംഘന ആരോപണത്തിൽ കേന്ദ്രമന്ത്രി വി മുരളീധരനെതിരെ അന്വേഷണം നടത്താൻ പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി .അണ്ടർ സെക്രട്ടറി അംബുജ് ശർമയ്ക്കാണ് അന്വേഷണ ചുമതല .ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിൽ സ്മിത മേനോനെ പങ്കെടുപ്പിച്ചത് സംബന്ധിച്ചാണ് അന്വേഷണം .
കേന്ദ്രമന്ത്രി വി മുരളീധരന്റെ അനുമതിയോടെയാണ് താൻ യു എ യിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്തതെന്നു സ്മിത മേനോൻ വിശദീകരിച്ചിരുന്നു .എന്നാൽ താനാണോ അനുമതി കൊടുക്കേണ്ടത് എന്നായിരുന്നു മുരളീധരന്റെ ആദ്യ പ്രതികരണം .പിന്നീട് അവർക്ക് മാത്രമല്ലല്ലോ അനുമതി എന്ന് വി മുരളീധരൻ തിരുത്തി .
മന്ത്രിക്കെതിരെ സലിം മടവൂർ ആണ് പരാതി നൽകിയത് .മന്ത്രിയും സ്മിത മേനോനും പറയുന്നത് പച്ച കള്ളമാണെന്നാണ് സലിം മടവൂരിന്റെ ആരോപണം .
പി ആർ പ്രൊഫഷണൽ എന്ന നിലയ്ക്ക് റിപ്പോർട്ടിങ്ങിനു അവസരം കിട്ടുമോ എന്ന് മുരളീധരനോട് ചോദിച്ചിരുന്നു എന്ന് സ്മിത മേനോൻ വെളിപ്പെടുത്തിയിരുന്നു .സമാപന ദിവസം വന്നോളാൻ മുരളീധരൻ സമ്മതിച്ചുവെന്നും സ്മിത വ്യക്തമാക്കിയിരുന്നു .പുതിയ ഭാരവാഹിപ്പട്ടികയിൽ മഹിളാ മോർച്ചയുടെ സംസ്ഥാന സെക്രട്ടറി കൂടിയാണ് സ്മിത .