അച്ഛനുമമ്മയും നഷ്‌ടമായ സനൂപിനെ വളർത്തിയത് വല്യമ്മ , പഠനത്തിൽ തുണയായത് പാർട്ടി ,സിപിഐഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയെ കുറിച്ച് എല്ലാവർക്കും പറയാനുള്ളത് നല്ലത് മാത്രം

രു തരത്തിലും ക്രിമിനൽ പശ്ചാത്തലം ഇല്ലാത്ത സിപിഐഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയെ ഇല്ലാതാക്കിയത് ബിജെപി -ബജ്‌രംഗ്ദൾ സംഘത്തിന്റെ കുടിപ്പക .26 വയസ് മാത്രം പ്രായമുള്ള സനൂപിനെ കുറിച്ച് എല്ലാവർക്കും പറയാനുള്ളത് നല്ലത് മാത്രം

നന്ദൻ ,സതീഷ് ,ശ്രീരാഗ് ,അഭയരാജ് എന്നിവരടങ്ങിയ സംഘമാണ് സനൂപിനെയും കൂട്ടുകാരെയും ആക്രമിച്ചത് എന്നാണ് പരിക്കേറ്റവരുടെ മൊഴി .ഇവർക്കെല്ലാം ക്രിമിനൽ പശ്ചാത്തലമുണ്ട് .നിരവധി കേസുകളിൽ പ്രതിയായ നന്ദൻ ആണ് സനൂപിനെ കുത്തി വീഴ്ത്തിയത് .നന്ദൻ ഒരു മാസം മുമ്പാണ് ഗൾഫിൽ നിന്ന് വന്നത് .

നെഞ്ചിനും വയറിനും ഇടയ്ക്കാണ് സനൂപിനു കുത്തേറ്റത് .കുത്തേറ്റ സനൂപ് അവിടെ തന്നെ വീണു .ഏതാണ്ട് മൂന്നൂറു മീറ്ററോളം അക്രമികൾ സിപിഐഎം പ്രവർത്തകരുടെ പിന്നാലെ ഓടിക്കുത്തി .ഇത്രയും സ്ഥലത്ത് ചോര വാർന്നു കിടപ്പുണ്ട് .ചിറ്റിലങ്ങാട് സ്വദേശിയായ ഒരു സുഹൃത്തിന്റെ പ്രശ്നം പരിഹരിക്കാനാണ് സനൂപും കൂട്ടരും വന്നത് .ഇത് മുതലാക്കി ക്രിമിനൽ സംഘം സിപിഎം പ്രവർത്തകരെ ആക്രമിക്കുക ആയിരുന്നു.

അച്ഛനും അമ്മയും ചെറുപ്പത്തിലെ നഷ്‌ടമായ സനൂപിനെ വല്യമ്മ ആണ് വളർത്തിയത്. പഠിക്കാനുള്ള സൗകര്യമൊക്കെ ഒരുക്കിക്കൊടുത്തത് പാർട്ടി ആയിരുന്നു. ഇരുപത്തിയഞ്ചാം വയസിൽ ബ്രാഞ്ച് സെക്രട്ടറിയുമായി. സേവന മേഖലയിൽ സജീവമായിരുന്നു സനൂപ്.

സനൂപിന്റേത് രാഷ്ട്രീയ കൊലപാതകം ആണെന്ന് മന്ത്രി എ സി മൊയ്‌തീൻ പറഞ്ഞു. മറ്റു കാരണങ്ങൾ ഇല്ല. വിപിൻ, ജിത്തു, അഭിജിത് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.പ്രതികൾ സഞ്ചാരിച്ചത് എന്ന് കരുതുന്ന കാർ പോലീസ് കണ്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *