സായ് പല്ലവിയുടെ കൈവിട്ട കളി

പ്രേമം സിനിമയിലെ മലര്‍ മിസ്സിലൂടെ മലയാളികളുടെ പ്രിയപ്പെട്ടതാരമായി മാറിയ നടിയാണ് സായ് പല്ലവി. വളരെ ചുരുക്കം ചിത്രങ്ങളിലൂടെ തന്നെ താരം ആരാധകരുടെ പ്രിയങ്കരിയായി മാറുകയും ചെയ്തു. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് പലപ്പോഴും ആരാധകര്‍ നല്‍കുന്നത്. ഇപ്പോള്‍ ഇതാ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കാട്ടുമരത്തിന്റെ വള്ളിയില്‍ പിടിച്ച് തൂങ്ങിയാടുന്ന സായ് പല്ലവിയുടെ ചിത്രമാണ് ആരാധകരുടെ ഇടയില്‍ വൈറല്‍. ചിത്രത്തിനു രസകരമായ ഒരു അടിക്കുറിപ്പും താരം നല്‍കിയിട്ടുണ്ട്. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശരിയാണെന്ന് തെളിയിക്കുകയായിരുന്നു താനെന്നാണ് ചിത്രത്തിനൊപ്പം സായി കുറിച്ചിരിക്കുന്നത്.

രസകരമായ കമന്റുകളും ചിത്രത്തിനു വരുന്നുണ്ട്. ഡോക്ടര്‍, കൈവിട്ടുപോകല്ലേ, സൂക്ഷിച്ച് ചെയ്യണേ തുടങ്ങി നിരവധി കമന്റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സഹോദരിക്കൊപ്പം അവധി ചിലവഴിക്കുകയാണ് താരം.

View this post on Instagram

Proving Darwin’s theory of evolution! Cam A

A post shared by Sai Pallavi (@saipallavi.senthamarai) on

View this post on Instagram

I came in like a wrecking ball !!! Cam B

A post shared by Sai Pallavi (@saipallavi.senthamarai) on

Leave a Reply

Your email address will not be published. Required fields are marked *