NEWS
ലൈഫ് മിഷൻ :യു വി ജോസ് സിബിഐയ്ക്ക് മുന്നിൽ
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ലൈഫ് മിഷൻ സി ഇ ഒ യുവി ജോസ് സിബിഐയ്ക്ക് മുന്നിൽ ഹാജരായി. കടവന്ത്ര സിബിഐ ഓഫീസിൽ ജോസിനെ ചോദ്യം ചെയ്യുകയാണ്.
എഫ്സിആർഎ ലംഘനം, ഗൂഢാലോചന എന്നീ കേസുകൾ ആണ് സിബിഐ എടുത്തിട്ടുള്ളത്. അഴിമതി കേസ് ചുമത്തണോ എന്നത് ചോദ്യം ചെയ്യലുകൾക്ക് ശേഷം തീരുമാനിക്കും. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടു ആറു രേഖകൾ ആണ് സി ബി ഐ ജോസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
റെഡ് ക്രസന്റുമായി കരാർ ഒപ്പിട്ടത് യു വി ജോസ് ആയിരുന്നു. ലൈഫ് മിഷൻ സി ഇ ഒ എന്ന നിലക്കാണ് അത്. കരാറുമായി ബന്ധപ്പെട്ട രേഖകൾ കൃത്യമല്ലെന്ന് ആരോപണം ഉണ്ട്. നാല് കോടി രൂപയുടെ കമ്മീഷൻ വിഷയത്തിലും ജോസ് വ്യക്തത വരുത്തേണ്ടി വരും.