വ്യാജമദ്യം കഴിച്ച യുവാവ് മരണപ്പെട്ടു

ഇടുക്കിയില്‍ വ്യാജമദ്യം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. കാസഗര്‍ഗോഡ് സ്വദേശിയായ ജോബി(ഹരീഷ്) ആണ് മരിച്ചത്. ഇടുക്കിയില്‍ ഹോം സ്‌റ്റേ ജീവനക്കാരനായിരുന്നു ജോബി. കോഴഞ്ചേഴി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ജോബി മരണപ്പെട്ടത്. ഇയാള്‍ക്കൊപ്പം മദ്യം കഴിച്ച ഹോം സ്‌റ്റേ ഉടമ തങ്കച്ചന്റെ നിലയും ഗുരുതരമായി തുടരുകയാണ്.

സെപ്റ്റംബര്‍ 28 നായിരുന്നു മരണത്തിന് ആധാരമായ സംഭവം നടന്നത്. സാനിറ്റൈസര്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന സ്പിരിറ്റ് തേനില്‍ ചേര്‍ത്ത് കഴിക്കുകയായിരുന്നു. ചിത്തിരപുരത്തെ ഹോംസ്‌റ്റേയിലായിരുന്നു സംഭവം. ഹോംസ്‌റ്റേയിലെത്തിയ തൃശ്ശൂര്‍ സ്വദേശിയുമായി ചേര്‍ന്നായിരുന്നു ജോബിയും തങ്കച്ചനും മദ്യപിച്ചത്. ഇടുക്കിയില്‍ നിന്നും തിരികെ വീട്ടിലേക്ക് പോകും വഴി ഇയാള്‍ ബോധരഹിതനാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇദ്ദേഹത്തിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടിരുന്നു

Leave a Reply

Your email address will not be published. Required fields are marked *