NEWS

ഫഹദ് – ദിലീഷ് കൂട്ടുകെട്ടില്‍ ‘ജോജി’

ഷേക്‌സ്പിയറിന്റെ മാക്ബത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടൊരു മലയാളസിനിമ ഒരുങ്ങുന്നു. ജോജി എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്ക് തിരക്കഥ എഴുതുന്നത് ശ്യം പുഷ്‌കരനാണ്.

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിക്കുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. അടുത്ത വര്‍ഷം റിലീസ് ചെയ്യാനുദ്ദേശിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നാണ്.

സംഗീതം നിര്‍വ്വഹിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസാണ് , ഛായാഗ്രഹണം ഷൈജു ഖാലിദും, എഡിറ്റിങ് നിര്‍വ്വഹിക്കുന്നത് കിരണ്‍ ദാസുമാണ്.

https://www.facebook.com/FahadhFaasil/posts/3710976308915593

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: