ഇതാണെന്റെ പ്രണയം: അര്‍ജുന്‍ സോമശേഖറിന്റെ ചിത്രങ്ങള്‍ വൈറലാവുന്നു


ലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ സൗഭാഗ്യ വെങ്കിടേഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഭര്‍ത്താവ് അര്‍ജുന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണിവ. തന്റെ ടിക് ടോക് പ്രകടനങ്ങളിലൂടെ ഒരുപാട് ആരാധകരെ സൃഷ്ടിച്ച താരമാണ് സൗഭാഗ്യ. സൗഭാഗ്യയുടെ ടിക് ടോക്ക് വീഡിയോകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഇതിലൂടെ താരത്തിന് ലക്ഷകണക്കിന് ഫോളോഴേസിനെയാണ് ലഭിച്ചിരുന്നത്.

സൗഭാഗ്യയുടെയും അര്‍ജുന്റെയും വിവാഹം ഈ വര്‍ഷമാണ് നടന്നത്. വിവാഹത്തിനും മുന്‍പും ഇരുവരും ഒരുമിച്ചുള്ള ടിക് ടോക്ക് വീഡിയോകള്‍ വന്നിരുന്നു. അന്നു മുതല്‍ പ്രീയപ്പെട്ട താരത്തിനൊപ്പം ചുവട് വെക്കുന്ന ചെറുപ്പക്കാരനെ എല്ലാവരും അന്വേഷിച്ചിരുന്നു. പിന്നീട് സൗഭാഗ്യയും അര്‍ജുനും വിവാഹിതരാകുന്നു എന്ന വാര്‍ത്ത വന്നതോടെയാണ് അയാളെപ്പറ്റിയുള്ള അന്വേഷണം മുറുക്കുന്നത്. ആ അന്വേഷണം അവസാനിച്ചത് സൗഭാഗ്യയുടെ അമ്മ താരകല്യാണിന്റെ നൃത്തവിദ്യാര്‍ത്ഥിയായിരുന്നു അര്‍ജുന്‍ എന്ന കണ്ടെത്തലിലാണ്. ആ പരിചയവും സൗഹൃദവുമാണ് വിവാഹത്തില്‍ എത്തിയത്.

വിവാഹശേഷംഇരുവരും ഒരുമിച്ചുള്ള ധാരാളം വീഡിയോകള്‍ താരങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ അര്‍ജുന്‍ ശ്രദ്ധേയനാവുന്നത് ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രത്തിലൂടെയാണ്. സീരിയല്‍ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ചിത്രീകരണ ഭാഗമായി അര്‍ജുന്‍ കൊച്ചിയിലും സൗഭാഗ്യ തിരുവനന്തപുരത്തുമാണ്. രണ്ടിടത്തായി കഴിയുന്നത് വിഷമമുള്ള കാര്യമാണെന്ന് താരങ്ങള്‍ നേരത്തേയും പറഞ്ഞിരുന്നു. ഇപ്പോള്‍ അര്‍ജുന്‍ പ്രീയപ്പെട്ടവളെ ചേര്‍ത്ത് നിര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ച ചിത്രമാണ് ചര്‍ച്ചയാവുന്നത്. എന്റെ പ്രേമം എന്ന തലക്കെട്ടോടെയാണ് അര്‍ജുന്‍ ചിത്രം പങ്കു വെച്ചത്. ഇതോടൊപ്പം സീരിയലിലെ മറ്റ് സഹതാരങ്ങളേടൊപ്പമുള്ള ചിത്രവും അര്‍ജുന്‍ പങ്ക് വെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *