യുവയിലെ ആരും അറിയാത്ത രഹസ്യം വെളിപ്പെടുത്തി മാളവിക വെയില്‍സ്‌

ഴവില്‍ മനോരമയില്‍ വളരെയധികം പ്രേക്ഷക പ്രീതി നേടിക്കൊണ്ടിരിക്കുന്ന സീരിയലാണ് മഞ്ഞില്‍ വിരിഞ്ഞ പൂവ്. കഴിഞ്ഞ വര്‍ഷം സംപ്രേക്ഷണം ആരംഭിച്ച പരമ്പര മുന്നൂറിലധികം എപ്പിസോഡുകള്‍ പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. തിങ്കള്‍ മുതല്‍ വെളളി വരെ രാത്രി 7.30 നാണ് സംപ്രേക്ഷണം ചെയ്യുന്നത്.

സിരീയയിലെ എല്ലാവരുടേയും ഇഷ്ടതാരങ്ങളാണ് അഞ്ജനയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാളവിക വെയില്‍സും മനുപ്രതാപന്നെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന യുവകൃഷ്ണയും. ഭാര്യഭര്‍ത്താക്കന്‍മാരായി എത്തുന്ന ഇവരരുടെ പ്രകടനം പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്. ഇപ്പോഴിതാ സീരിയലിനെക്കുറിച്ച് താരങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വൈറലാവുകയാണ്.

മഞ്ഞില്‍ വിരിഞ്ഞ പൂവ് സീരിയലില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. മാളവിക വളരെ ഡൗണ്‍ ടു എര്‍ത്തായ പേഴ്‌സണാണെന്ന് യുവ പറയുന്നു. ഈ സീരിയലില്‍ ജോയ്ന്‍ ചെയ്ത സമയത്ത് മാളവിക ഒരു സെലിബ്രിറ്റിയാണ് ഞാന്‍ ആദ്യമായി അഭിനയിക്കാന്‍ വരുന്ന ആളും. എങ്ങനെ മിണ്ടും എന്നൊരു പേടിയുണ്ടായിരുന്നു. പക്ഷേ സംസാരിച്ച് കഴിഞ്ഞപ്പോള്‍ ആള്‍ ഭയങ്കര ഡൗണ്‍ ടു എര്‍ത്ത്, മാത്രമല്ല നല്ല സംസാരപ്രിയയും. പക്ഷേ ആദ്യം ഫ്രണ്ടാക്കാന്‍ ഇച്ചിരി മടിയുളള കൂട്ടത്തിലാ. യുവ പറയുന്നു.

അതേസമയം, യുവയുടെ ഈ പ്രതികരണത്തിന് മാളവികയുടെ മറുപടി രസകരമായിരുന്നു. ഞാന്‍ ഒരാളെ അനലൈസ് ചെയ്തിട്ടെ ഫ്രണ്ടാക്കൂ. എന്റെ ഫ്രണ്ട് ലിസ്റ്റില്‍ വരുന്നത് ഇത്തിരി ബുദ്ധിമുട്ടാണ് പക്ഷേ വന്നു കഴിഞ്ഞാല്‍ കംഫര്‍ട്ടബിളാണ്. വളരെ ചെറിയ ഫ്രണ്ട് സര്‍ക്കിളുളള ഒരു വ്യക്തിയാണ് ഞാന്‍ മാളവിക പറയുന്നു.

ഷൂട്ടിങ് തുടങ്ങി ഏകദേശം ആറ് മാസം പിന്നിട്ടപ്പോഴാണ്‌ മാളവികയും യുവയും തമ്മില്‍ മിണ്ടാന്‍ തുടങ്ങിയത്. ആദ്യം യുവയുടെ മുടിയും രൂപവുമൊക്കെ കണ്ടപ്പോള്‍ ആളൊകു ഫ്രീക്കനാണെന്ന് കരുതിയതിനാലാണ് മിണ്ടാതെയിരുന്നെന്ന് മാളവിക പറയുന്നു. പിന്നെ മിണ്ടി തുടങ്ങാന്‍ കാരണം എന്തെന്നാണ് മാളവിക ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. യുവ ഒരു മെന്റലിസ്റ്റാണ്. നമ്മള്‍ മിണ്ടിയില്ലെങ്കില്‍ ആള് എല്ലാക്കാര്യങ്ങളും പിടിച്ചെടുക്കുമോ എന്നൊരു ഭയം ഉണ്ടായിരുന്നതിനാല്‍ സൗഹൃദത്തില്‍ പോകുന്നതാണ് നല്ലതെന്ന് തോന്നി നല്ല കൂട്ടാവുകയായിരുന്നു.

നമ്മള്‍ മാറിനിന്നാലും നമ്മുടെ സൈക്കോളജി അറിഞ്ഞ് എല്ലാം മനസിലാക്കില്ലേ അതുകൊണ്ട് ഫ്രണ്ട്സായി മാത്രമല്ല വളരെ സിമ്പിളാണ് ഭയങ്കര സെന്‍സിറ്റിവാണ്. എന്നും യുവയെ കുറിച്ച് മാളവിക പറഞ്ഞു. എന്തായാലും ഇപ്പോള്‍ രണ്ടും നല്ല കൂട്ടാണ്.

Leave a Reply

Your email address will not be published. Required fields are marked *