NEWS

മഹാത്മാ ഗാന്ധിയുടെ മൂന്നു വിമർശകർ -നെഹ്‌റു ,അംബേദ്‌കർ ,സവർക്കർ

കോടിക്കണക്കിനു പേർ ബഹുമാനിക്കുന്ന നാമമാണ് ഗാന്ധിജി .എന്നാൽ അദ്ദേഹത്തിന്റെ കടുത്ത വിമര്ശകരിൽ രണ്ടു പേർ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത രണ്ടാളുകൾ ആയിരുന്നു .മൂന്നാമത്തെ ആളോ എന്നും ഗാന്ധിജി എതിർത്ത വിഡി സവർക്കരും .

Signature-ad

ഗാന്ധിജിയുടെ അഹിംസാ വാദത്തെ നെഹ്‌റു പിന്തുണച്ചിരുന്നു .എന്നാൽ മറ്റു നിരവധി വിഷയങ്ങളിൽ കടുത്ത ഗാന്ധി വിമർശകൻ ആയിരുന്നു നെഹ്‌റു .ധർമം ,അധർമം തുടങ്ങിയവയിൽ അധിഷ്ഠിതമായിരുന്നു ഗാന്ധിജിയുടെ രാഷ്ട്രീയം .എന്നാൽ നെഹ്‌റുവിനെ നയിച്ചിരുന്നത് ജനാധിപത്യ -സോഷ്യലിസ്റ്റ് മൂല്യങ്ങളും .

പാരമ്പര്യ ഇന്ത്യയിലെ മൂല്യങ്ങളിലെ വ്യതിയാനങ്ങൾ പരിഹരിച്ചാൽ മതി എന്ന് ഗാന്ധി പറയുമ്പോൾ ആധുനികത ആയിരുന്നു നെഹ്‌റുവിനെ വഴി നടത്തിയത് .ഗാന്ധിജിയുടെ വ്യവസായ ആശയങ്ങളോടും നെഹ്‌റു യോജിച്ചില്ല .ആധുനിക ഉപകരണങ്ങൾ പരിമിതമായി മതി എന്നായിരുന്നു ഗാന്ധിജിയുടെ ആശയം .എന്നാൽ വാൻ ഫാക്ടറികൾക്ക് മാത്രമേ വ്യവസായ കുതിപ്പ് സാധ്യമാക്കാൻ ആകൂ എന്ന് നെഹ്‌റു വിശ്വസിച്ചു .

വ്യക്തികേന്ദ്രീകൃതവും അദ്ധ്യാത്മികവുമായ സമൂഹം ആയിരുന്നു ഗാന്ധിജിയുടെ സ്വപ്നം .എന്നാൽ സോഷ്യലിസ്റ്റ് മൂല്യങ്ങളിൽ അധിഷ്ഠിതമായ സമൂഹം ആയിരുന്നു നിരീശ്വര വാദി ആയ നെഹ്രുവിന്റെ സ്വപ്നം .

ഗാന്ധിജിയുടെ നേതൃത്വത്തിൽ ആയിരുന്നു സ്വാതന്ത്ര്യ സമര പോരാട്ടം വിജയിച്ചതെങ്കിൽ രാജ്യത്തിന് ഭരണഘടനാപരമായ അടിത്തറ പാകിയത് ബി ആർ അംബേദ്‌കർ ആയിരുന്നു .പൊതു-രാഷ്ട്രീയ കാര്യങ്ങളിൽ പരസ്പര പൂരിത ചിന്തയായിരുന്നു ഇരുവരുടേതും.എന്നാൽ ജാതിവ്യവസ്ഥയെ സംബന്ധിച്ച നിലപാടിൽ തീർത്തും വ്യത്യസ്തവും .

ജാതിവ്യവസ്ഥയാണ് സമൂഹത്തിന്റെ അടിസ്ഥാനം എന്ന് ഗാന്ധിജി വിശ്വസിച്ചിരുന്നു ,പ്രത്യേകിച്ച് ഭൂരിപക്ഷമായ ഹിന്ദുക്കളിൽ .ജാതിപരമായ വേർതിരിവിനെ എതിർത്തിരുന്നെങ്കിലും ജന്മം കൊണ്ട് നിശ്ചയിക്കപ്പെടുന്ന ജാതിവ്യവസ്ഥയെ ഗാന്ധി തള്ളിപ്പറഞ്ഞിരുന്നില്ല .

ഇന്ത്യൻ സമൂഹത്തെ പ്രതിലോമമായി ബാധിക്കുന്ന ഏറ്റവും പ്രധാന കാര്യം ജാതിവ്യവസ്ഥ ആണെന്ന് അംബേദ്‌കർ നിലപാട് എടുത്തു .ജാതിവ്യവസ്ഥയെ തച്ചുടക്കണം എന്നായിരുന്നു അംബേദ്കറുടെ നിലപാട് .ജാതിവ്യവസ്ഥയിൽ തന്നെ ദ്വിരാഷ്ട്ര വാദം ഉണ്ടെന്ന് അംബേദ്‌കർ പറഞ്ഞു ,ഉയർന്ന ജാതിക്കാരും തൊട്ടു കൂടാത്തവരും .

ഗ്രാമങ്ങളെ ഭരണകേന്ദ്രമാക്കുക എന്ന ഗാന്ധിയൻ നിലപാടിനെയുംഅംബേദ്‌കർ എതിർത്തു .ഗ്രാമങ്ങളാണ് ജാതിവ്യവസ്ഥയ്ക്ക് പാലൂട്ടുന്നതെന്നു അംബേദ്‌കർ വിശ്വസിച്ചു .

ഗാന്ധിയൻ ആശയങ്ങളുടെ നേർ വിപരീതമായ ചിന്തകൾ ആയിരുന്നു സവർക്കരുടേത് .രണ്ടുപേരും പഠിച്ചത് ഇംഗ്ലണ്ടിലാണ് .യൗവനത്തിന്റെ നല്ല കാലം ഇരുവരും ചിലവഴിച്ചത് വിദേശത്ത് ആയിരുന്നു താനും .

രാഷ്ട്രീയം ,ദേശീയത എന്നീ ആശയങ്ങളിൽ ഇരുവരും രണ്ടറ്റത്ത് ആയിരുന്നു .എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയം ആയിരുന്നു ഗാന്ധിജിയുടേത് .തുർക്കിയുമായി ബന്ധപ്പെട്ട ഖിലാഫത്ത് പ്രസഥാനത്തെ ഗാന്ധി പിന്തുണച്ചത് അതുകൊണ്ടാണ് .എന്നാൽ സവർക്കർ ഈ ആശയത്തെ എതിർത്തു .ഇന്ത്യ ജന്മദേശമാണ് എന്ന് വിശ്വസിക്കുന്ന എല്ലാവരും ഹിന്ദുക്കൾ ആണെന്നാണ് വി ഡി സവർക്കറുടെ വാദം .

Back to top button
error: