പ്രകൃതി വിരുദ്ധ പീഡനം; എന്‍ഡിഎ ഘടക കക്ഷി നേതാവിനെതിരെ കേസ്
പേരാമ്പ്ര: പ്രകൃതിവിരുദ്ധ പീഡന കേസില്‍ എന്‍ഡിഎ ഘടക കക്ഷി നേതാവിനെതിരെ കേസ്. എന്‍ ഡി എ ഘടകകക്ഷിയായ കേരള കാമരാജ് കോണ്‍ഗ്രസിന്റെ സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി (48) ക്കെതിരെയാണ് പേരാമ്പ്ര പൊലീസ് പോക്സോ കേസെടുത്തത്.
ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. എരവട്ടൂര്‍ കുണ്ടുങ്കര മുക്കില്‍ മുരളി ഫ്ലോര്‍ മില്ലിനു വേണ്ടി കെട്ടിടം നിര്‍മിക്കുകയാണ്. അവിടെ കുഴിയെടുക്കുന്നതിനായി ജെസിബി എത്തിയിരുന്നു. ഇത് കാണാനെത്തിയ പതിനൊന്നുകാരനോടായിരുന്നു നേതാവിന്റെ ക്രൂരത.
കുട്ടിയെ മുരളി ബലമായി പിടിച്ച് സ്വന്തം കാറിനകത്തിട്ട് ലൈംഗിക വൈകൃതങ്ങള്ക്കിരയാക്കുകയായിരുന്നു. കുട്ടിയുടെ ഉമ്മ പരാതിപ്പെട്ടതോടെ ചൊവ്വാഴ്ച ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയില്‍ നിന്നും മൊഴി എടുത്ത് പൊലീസിന് കൈമാറുകയായിരുന്നു. 164 പ്രകാരമാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.
കുട്ടിയെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. സംഭവത്തില്‍ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഡിസിസി ജനറല്‍ സെക്രട്ടറിയും തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ തിരുവള്ളൂര്‍ മുരളി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് കേരള കാമരാജ് കോണ്‍ഗ്രസ് പാര്‍ട്ടിയിലൂടെ എന്‍ ഡി എ യില്‍ ചേര്‍ന്നത്.