ഉത്തർ പ്രദേശിൽ വീണ്ടും പീഡനം ,ദളിത് യുവതി മരിച്ചു

ഉത്തർ പ്രദേശിൽ വീണ്ടും ദളിത് യുവതിക്കെതിരെ അതിക്രമം .ബാൽറാംപൂരിൽ പീഡനത്തിനിരയായ ദളിത് യുവതി മരിച്ചു .ഗെയ്‌സാരി മേഖലയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇരുപത്തിരണ്ടുകാരിയെ ആണ് രണ്ടു പേർ ചേർന്ന് പീഡിപ്പിച്ചത് .

പീഡനത്തിനിരയായ പെൺകുട്ടിയെ ബന്ധുക്കൾ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുക ആയിരുന്നു .ഷാഹിദ് ,സഹിൽ എന്നീ രണ്ടുപേരെ സംഭവവുമായി ബന്ധപ്പെട്ടു പോലീസ് അറസ്റ്റ് ചെയ്തു .

ഹത്രാസിൽ പീഡനത്തിന് ഇരയായ ദളിത് പെൺകുട്ടി കഴിഞ്ഞ ദിവസം മരിച്ചിരുന്നു .ഈ സംഭവത്തിൽ രാജ്യമാകെ പ്രതിഷേധ ജ്വാല ഉയർന്നിരുന്നു .ഇതിനു പിന്നാലെയാണ് യുപിയിൽ നിന്ന് മറ്റൊരു സംഭവവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *