LIFENEWS

കൊല്ലത്ത് തൂങ്ങിമരിച്ച പതിനഞ്ചുകാരി പീഡിപ്പിക്കപ്പെട്ടു ,പിടിയിലായ പ്രതി ഇതിനു മുമ്പും പീഡനക്കേസിൽ അറസ്റ്റിലായ വ്യക്തി

കൊണ്ടോട്ടിയിൽ കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത രീതിയിൽ കണ്ടെത്തിയ പതിനഞ്ചുകാരി നിരന്തരം പീഡനനങ്ങൾക്ക് വിധേയയായിരുന്നുവെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട് .പെൺകുട്ടിയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു .സംഭവത്തിൽ കടയ്ക്കൽ സ്വദേശി ഷമീറിനെ പോലീസ് അറസ്റ്റ് ചെയ്തു .

മരണവുമായി ബന്ധപ്പെട്ടു പെൺകുട്ടിയുടെ കുടുംബം റൂറൽ എസ്പി ഹരിശങ്കറിന്‌ പരാതി നൽകിയിരുന്നു .ഷമീറിന്റെ പീഡനം സഹിക്കാൻ ആവാതെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത് എന്നായിരുന്നു പരാതി .തുടർന്ന് റൂറൽ എസ്പി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു .ഒളിവിൽ കഴിഞ്ഞ ഷമീറിനെ സംഘം പിടികൂടുകയായിരുന്നു .

ആത്മഹത്യാ പ്രേരണ ,പോക്സോ തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെയുള്ളത് .പ്രതിയെ റിമാൻഡ് ചെയ്തു .ഇതിനു മുമ്പും പീഡന കേസിൽ ഷമീർ അറസ്റ്റിൽ ആയിട്ടുണ്ട് .വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിലും പ്രതിയാണ് ഷമീർ .

Back to top button
error: