TRENDING

അധ്യാപകനായ അച്ഛന്റെ അവാർഡ് സർട്ടിഫിക്കറ്റ് നഷ്‌ടമായ കഥ പറഞ്ഞ് സംഗീതജ്ഞൻ വി ടി മുരളി

ഗായകനും സംഗീത സംവിധായകനുമായ വി.ടി മുരളി അധ്യാപകരായ അച്ഛനമ്മമാരെ അനുസ്മരിക്കുന്നു:

ഒരു അവാർഡ് ഓർമ.

എൻ്റെ മാതാപിതാക്കൾ അദ്ധ്യാപകരായിരുന്നു. അച്ഛൻ 70 കളിൽ അദ്ധ്യാപക അവാർഡ് ലഭിച്ചിരുന്നു.
അന്ന് അവാർഡ് തുക 100 രൂപയാണ്.അതും കാശ് കൊടുക്കില്ല.. അത്രയും തുകയുടെ പോസ്റ്റോഫീസ് സേവിംഗ്സ് സർട്ടിഫിക്കറ്റാണ് കൊടുക്കുക. അഞ്ചു വർഷം ഈ കടലാസ് സൂക്ഷിച്ചു വെച്ചാൽ 200 രൂപയായി തിരിച്ചു വാങ്ങാം. അച്ഛൻ്റെ കൈയിൽ നിന്ന് ആ സർട്ടിഫിക്കറ്റ് എങ്ങിനെയോ നഷ്ടപ്പെട്ട് പോയി. ആ തുക അങ്ങിനെ പോയി.

അദ്ധ്യാപനത്തിലൂടെ സമൂഹത്തിൽ വലിയ സേവനം അർപ്പിച്ചിട്ടുള്ളവർക്കുള്ള പാരിതോഷികം ഇതാണ്.
ഈ അവാർഡിൻ്റെ പേരിൽ ഒരു പത്രത്തിലും അച്ഛൻ്റെ പടം അടിച്ചു വന്നതായി ഓർമയില്ല.
അദ്ധ്യാപകൻ എന്തായിരിക്കണം എന്ന് നിരവധി കവിതകളിലൂടെ അദ്ധ്യാപകരോട് തന്നെ പറഞ്ഞിട്ടുള്ള ആളാണ് അച്ഛൻ.

അദ്ധ്യാപകൻ്റെ പാട്ട് , ഗുരുർബ്രഹ്മ തുടങ്ങിയ കവിതകളുടെയെല്ലാം വിഷയം അദ്ധ്യാപകൻ തന്നെ.
കാരൂരിൻ്റയും മറ്റും അദ്ധ്യാപക കഥകൾ സമാഹരിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ളത് പോലെ അന്നത്തെ അദ്ധ്യാപക കവിതകളും സമാഹരിക്കേണ്ടതല്ലെ. അന്നത്തെ അദ്ധ്യാപകൻ്റെ ജീവിതവും പോരാട്ടങ്ങളുമെല്ലാം ഈ കവിതകളിൽ വായിക്കാൻ കഴിയും.

“എഴുതുന്നു ഞാനൊരദ്ധ്യാപകൻ എൻ ചിന്ത മഴ പെയ്യുമിടിവെട്ടും മിന്നൽ വീശും ”
എന്നും
“എരിയുമീയദ്ധ്യാപന ജോലിയാലീനാട്ടിന്നി-
രുളിൽ ഞാനാവോളം വീശി നോക്കാം ”
എന്നും വി.ടി.കുമാരൻ എന്ന അദ്ധ്യാപകൻ, കവി എഴുതുന്നു.

Back to top button
error: