NEWS

കുറ്റക്കാർക്കെതിരെ കർശന നടപടി, വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ റംസിയുടെ വീട്ടിൽ, കരളുരുകും രംഗങ്ങൾ -വീഡിയോ

റംസി സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ. റംസിയുടെ വീട്ടിൽ മാതാപിതാക്കളെ കണ്ടതിനു ശേഷമാണ് പ്രതികരണം.

സംഭവവുമായി ബന്ധപ്പെട്ടു റംസിയെ വഞ്ചിച്ച ഹാരിസിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കൊട്ടിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. റംസിയുടെ മാതാപിതാക്കളുടെ പരാതി പ്രകാരം ആണ് അറസ്റ്റ്. ഫോൺ രേഖകൾ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം ആണ് പോലീസ് നടത്തുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് മൂന്നോടെ ആണ് മുറിക്കുള്ളിൽ റംസിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വളയിടൽ ചടങ്ങും സാമ്പത്തിക ഇടപാടുകളും നടന്നതിനു ശേഷം ഹാരിസ് വിവാഹത്തിൽ നിന്നു പിന്മാറിയത് റംസിയയെ ഏറെ വിഷമിപ്പിച്ചതായി മാതാപിതാക്കൾ പറയുന്നു.

Back to top button
error: