സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മൂന്ന് കോൺഗ്രസ്സ് എംപിമാർ കൂടി
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി എത്താൻ താല്പര്യം പ്രകടിപ്പിച്ച് മൂന്നു കോൺഗ്രസ് എംപിമാർ കൂടി .ലീഗ് എംപി പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയതിന്റെ പിന്നാലെയാണ് മൂന്ന് കോൺഗ്രസ് എംപിമാർ സംസ്ഥാന രാഷ്ട്രീയത്തിലെ തങ്ങളുടെ താല്പര്യം വ്യക്തമാക്കുന്നത് .
കെ സുധാകരൻ ,കെ മുരളീധരൻ ,അടൂർ പ്രകാശ് എന്നിവരാണ് സംസ്ഥാന രാഷ്ട്രീയത്തിലെ തങ്ങളുടെ താല്പര്യം വ്യക്തമാക്കിയിരിക്കുന്നത് .
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പോകാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് കെ സുധാകരൻ എംപി കോൺഗ്രസ്സ് ഹൈക്കമാൻഡിനെ സമീപിച്ചു കഴിഞ്ഞു .കെ മുരളീധരനും അടൂർ പ്രകാശും താമസിയാതെ ഹൈക്കമാൻഡിനെ സമീപിക്കും .എന്നാൽ കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ പച്ചക്കൊടി കാണിച്ചിട്ടില്ല .
ലീഗ് തീരുമാനമാണ് ഈ എംപിമാരുടെ വഴികാട്ടി .കഴിഞ്ഞ ദിവസം ചേർന്ന ലീഗ് നേതൃ യോഗം കുഞ്ഞാലിക്കുട്ടി എംപിയെ സംസ്ഥാന തെരെഞ്ഞെടുപ്പ് ചുമതല ഏൽപ്പിച്ചിരുന്നു .