NEWS

നീതു ജോൺസൺ ആരാണ്? അനിൽ അക്കരയുടെ സൃഷ്ടിയെന്ന് സിപിഐഎം സൈബർ പോരാളികൾ , അല്ലെന്ന്‌ അനിൽ അക്കര

നീതു ജോൺസൺ ആരാണ്? സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം ഇതാണ്. ഇന്ന് രാവിലെ 9 മണി മുതൽ 11 വരെ അനിൽ അക്കര നീതുവിനെ റോഡരികിൽ കാത്തിരുന്നു എന്നും നീതു വന്നില്ല എന്നതും മലയാള മാധ്യമങ്ങളിൽ വലിയ വാർത്ത ആയിരുന്നു.

പക്ഷെ കഥയിൽ ഒരു ട്വിസ്റ്റ് വന്നിരിക്കുകയാണ്. നീതു ജോൺസൺ അനിൽ അക്കരയുടെ സൃഷ്ടി ആണെന്നാണ് ഇപ്പോൾ സൈബർ സ്പേസിൽ പ്രചരിക്കുന്നത്. അനിൽ അക്കരയുമായി ബന്ധമുള്ള ഒരാളുടെ പേരും പ്രചരിക്കുന്നുണ്ട്.

എന്തായാലും രണ്ടു മണിക്കൂര്‍ കാത്തിരുന്നിട്ടും ആരും എത്താതായതോടെ കുട്ടിയെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് എംഎല്‍എ പൊലീസില്‍  പരാതി നല്‍കിയിരിക്കുകയാണ്.ഫ്ളാറ്റ് പദ്ധതി തകര്‍ക്കരുതെന്ന് ആവശ്യപ്പെട്ട് ഗുണഭോക്താവായ നീതു ജോണ്‍സണ്‍ എന്ന വിദ്യാര്‍ഥിനിയുടെ പേരില്‍ കത്ത് പ്രചരിക്കുന്നുവെന്നും, അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു പെണ്‍കുട്ടി ഇല്ലെന്ന് കണ്ടെത്തിയെന്നുമാണ് അനില്‍ അക്കരയുടെ നിലപാട്. 

Back to top button
error: