NEWS

തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷവും ധനികന്‍ മുകേഷ് അംബാനി

മുംബൈ: തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷവും രാജ്യത്തെ ഏറ്റവും വലിയ ധനികന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി തന്നെ.

2020ലെ ഹുറുണ്‍, ഐഐഎഫ്എല്‍ വെല്‍ത്തിന്റെ ഇന്ത്യയിലെ 100 ധനികരുടെ പട്ടികയിലാണ് 6.58 ലക്ഷം കോടി രൂപയുടെ സ്വത്തുമായി മുകേഷ് അംബാനി വീണ്ടും മുന്നിലെത്തിയത്.

Signature-ad

ലോക്ഡൗണ്‍ തുടങ്ങിയ മാര്‍ച്ച് മുതല്‍ ഓരോ മണിക്കൂറിലും അദ്ദേഹം 90 കോടി രൂപ സമ്പാദ്യത്തോട് ചേര്‍ത്തെന്നും റിപ്പോര്‍ട്ട് പറയുന്നു. സ്വത്ത് സമ്പാദനത്തില്‍ 73% ആണ് വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്.

Back to top button
error: