LIFETRENDING

ഒരു നിമിഷം കണ്ടക്ടർ കണ്ടില്ലായിരുന്നുവെങ്കിൽ പിറ്റേദിവസം പത്രങ്ങളിൽ തലക്കെട്ട് വന്നേനേ, യുവതിയുടെ നഗ്നവീഡിയോ പ്രചരിച്ചതിൽ മനംനൊന്ത് യുവതി ബസിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു എന്ന്, ശ്രീലക്ഷ്മി അറക്കലിന്റെ ഫേസ്ബുക് പോസ്റ്റ്‌

എത്ര എത്ര ദിവസം ഉറങ്ങാൻ പറ്റാതെ വയലൻസിന് ഇരയായി മെന്റൽ ട്രോമയിൽ കഴിഞ്ഞിട്ടുണ്ട് എന്ന് അറിയുമോ?ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞ് ശ്രീലക്ഷ്മി അറക്കലിന്റെ ഫേസ് ബുക്ക് പോസ്റ്റ്

പോസ്റ്റ്‌ ഇങ്ങനെ –

ഇത്രയും നാളും എന്റെ പോസ്റ്റുകളുടെ അടിയിൽ വന്ന് എന്റെ ശരീരഭാഗങ്ങളെ പറ്റി വൃത്തികേട് പറഞ്ഞപ്പോൾ എവിടെ ആയിരുന്നു നിങ്ങളുടെ മാനവികത?

“കളി തരുമോ ? സൈസ് എത്രയാ ? എന്റെ സാധനം വലുതാണ് ഞാൻ വരാം , റേറ്റ് എത്രയാ ?
മുല തൂങ്ങിയല്ലോ? തുള വലുതാണല്ലോ ? നന്നായി ഫ്ലൂട്ട് വായിക്കാൻ അറിയാമല്ലോ ” എന്നൊക്കെ ചോദിച്ചപ്പോൾ എവിടെ ആയിരുന്നു നിങ്ങളുടെ മാനവികത?

ഇന്നീ മാനവികതക്കും വയലൻസിനുമെതിരെ പോസ്റ്റിടുന്ന ഒരുത്തരേം ഒരു വാക്ക് പ്രതിഷേധിക്കാൻ കണ്ടില്ലല്ലോ?

എന്റെ ഫോൺനമ്പർ അശ്ലീല ഗ്രൂപ്പിൽ പ്രചരിച്ചപ്പോൾ എവിടെ ആയിരുന്നു നിങ്ങളുടെ മാനവികത?

എന്റെ ഫോട്ടോ മോർഫ് ചെയ്ത് വീഡിയോ പ്രചരിച്ചപ്പോൾ എവിടെ ആയിരുന്നു നിങ്ങളുടെ മാനവികത?

അതെന്ത് നീതിയാണ്?

എത്ര എത്ര ദിവസം ഉറങ്ങാൻ പറ്റാതെ വയലൻസിന് ഇരയായി മെന്റൽ ട്രോമയിൽ കഴിഞ്ഞിട്ടുണ്ട് എന്ന് അറിയുമോ?

നഗ്നവീഡിയോ പ്രചരിക്കുമ്പോൾ ഒരു പെൺകുട്ടിക്കുണ്ടാവുന്ന മാനസിക സംഘർഷം നിങ്ങൾക്കറിയുമോ?

വഴിയിലൂടെ നടക്കുമ്പോളും ബസിൽ പോകുമ്പോളും ഒക്കെ ആൾക്കാർ നമ്മളേ നോക്കുമ്പോൾ ” ഇവരൊക്കെ ആ വീഡിയോ കണ്ടിട്ടാണോ എന്നേഷിങ്ങനെ തുറിച്ച് നോക്കുന്നത്” എന്നോർത്ത് ഞാൻ ആകെ തകർന്ന് പോയപ്പോൾ എവിടെയായിരുന്നു നിങ്ങളുടെ മാനവികത?

നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം പറയാം.

നഗ്നവീഡിയോ പ്രചരിച്ച അന്ന് ഞാൻ കിഴക്കേക്ഓട്ടയിൽ നിന്ന് കമലേശ്വരത്ത് ട്യൂഷൻ എടുക്കാൻ പോകുകയായിരുന്നു. സ്വബോധം നഷ്ടപ്പെട്ട് ഓർമയില്ലാതെ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ഡോർ തുറന്ന് ഇറങ്ങാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.
അന്ന് ആ കണ്ടക്ടറും ആ ബസിലുളള ആൾക്കാരും എന്നേ വിളിക്കാത്ത ചീത്തയില്ല.
ആത്മഹത്യ ചെയ്യാനൊന്നും പോയതല്ല ഞാൻ , സ്റ്റോപ്പ് എത്തീ ബസ് നിർത്തീ എന്ന് എനിക്ക് അങ്ങ് പെട്ടെന്ന് തോന്നി !
ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ വാതിൽ തുറന്നു ഇറങ്ങാൻ പോയി ഞാൻ.
കണ്ടക്ടർ പുറകീന്ന് വലിച്ച് അകത്തിട്ടില്ലെങ്കിൽ ഇന്ന് ഈ എഴുതുന്ന ഞാൻ ഇല്ല.

ഒരു നിമിഷം കണ്ടകട്ർ കണ്ടില്ലായിരുന്നുവെങ്കിൽ പിറ്റേദിവസം പത്രങ്ങളിൽ തലക്കെട്ട് വന്നേനേ.
യുവതിയുടെ നഗ്നവീഡിയോ പ്രചരിച്ചതിൽ മനംനോന്ത് യുവതി ബസിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു എന്ന്.

അങ്ങനെ അന്ന് സംഭവിച്ചിരുന്നെങ്കിൽ , ഇനിയും വേറൊരു പെൺകുട്ടിക്ക് അങ്ങനെ സംഭവിച്ചാൽ ഇന്ന് ഈ മാനവികത ഉയർത്തുന്ന എല്ലാവരും പ്രതികരിക്കും എന്ന് വിശ്വസിക്കാൻ ഞാൻ മണ്ടി അല്ല.

അത്രയും വലിയ ട്രോമയിൽ നിന്ന് ” എന്റെ രണ്ട് തുണ്ട് വീഡിയോ ഇറങ്ങിയിട്ടുണ്ട്” എന്ന് കൂൾ ആയിട്ട് പറയാൻ ഞാനെന്റെ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചതാണ്.
കാരണം നാളെ ഒരു പെൺകുട്ടിക്ക് ഈ അവസ്ഥ ഉണ്ടായാൽ അവർക്ക് എന്റെ ആ വാക്ക് കേൾക്കുമ്പോൾ അവരേപോലെ വേറേയും ഇരയായ സ്ത്രീകളുണ്ടെന്നും അതിലൊന്നും അവർ തളർന്നിട്ടില്ല എന്ന് ബോധിപ്പിക്കാൻ വേണ്ടിയും അങ്ങനെ അവരേ മെന്റലീ സപ്പോർട്ട് ചെയ്യാനൂം ബോധപൂർവ്വം മനസ്സിനെ പറഞ്ഞ് പഠിപ്പിച്ച് സംസാരിച്ചതാണ് ഞാൻ.

അതും തമ്പ്നെയിലിട്ട് എന്നേ ട്രോളിക്കോണ്ട് കാശുണ്ടാക്കുന്ന കുറേ യൂഡ്യൂബ് ഊളകൾ ഉണ്ട്.
അവരോട് എനിക്ക് ഒന്നേ പറയാൻ ഉളളൂ.

ഉളുപ്പും മുരുമയും ഉണ്ടെങ്കിൽ മറ്റൊരാളെയും അയാളുടെ സ്വകാര്യതയേയും വിറ്റ് ജീവിക്കാതേ പോയി നയിച്ച് തിന്നെടാ ഊളകളേ…

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker