NEWS

കുട്ടികളെ ഇനി ചരിത്രം പഠിപ്പിക്കും ,ആർഎസ്എസ് ചരിത്രം

കോവിഡിന്റെ പശ്ചാത്തലത്തിൽ ആർഎസ്എസ് ചരിത്രം പഠിപ്പിക്കാൻ പ്രത്യേക പരിപാടിയുമായി സംഘം .മധ്യപ്രദേശിലെ 31 ജില്ലകളിൽ ആണ് ആർഎസ്എസ് പരീക്ഷണം .ഇതിനായി 1000 പേരെയാണ് ആർഎസ്എസ് നിയോഗിച്ചിരിക്കുന്നത് .ബാലഗോകുലത്തിന്റെ കീഴിലാണ് പഠിപ്പിക്കൽ .

മധ്യപ്രദേശിലെ ഗ്രാമങ്ങളിലെ 600 ൽ പരം പാഠ്യശാലകളിലൂടെയാണ് സംഘ ചരിത്രം ആർഎസ്എസ് പഠിപ്പിക്കുന്നത് .ആർഎസ്എസ് ചിന്തകൾ ,സദാചാര -സാംസ്കാരിക മൂല്യങ്ങൾ എന്നിവയൊക്കെ പാഠ്യ വിഷയങ്ങൾ ആണ് എട്ടാം ക്‌ളാസ് വരെയുള്ള കുട്ടികൾക്കാണ് ക്ലാസ് നൽകുന്നത് .

Signature-ad

ദിവസേന മൂന്നു മണിക്കൂർ ആണ് ക്‌ളാസ് എടുക്കുന്നത് .പുസ്തകങ്ങളുടെയും സാമൂഹിക റേഡിയോയുടെയും സഹായത്താലാണ് ക്ലാസ് എടുക്കുന്നത് .മധ്യപ്രദേശിൽ വിജയിച്ചാൽ രാജ്യമൊട്ടാകെ ഈ പരീക്ഷണം ആവർത്തിച്ച് കുട്ടികൾക്ക് ആർഎസ്എസ് ചരിത്രം പഠിപ്പിക്കാനാണ് ആർഎസ്എസ് നീക്കം .

Back to top button
error: