NEWS

പരസ്യ പ്രസ്താവന നിരോധിച്ച് കെ പി സി സി, എ.ഐ.സി.സി നിര്‍ദ്ദേശം പാലിക്കണം:മുല്ലപ്പള്ളി

സംഘടനാപരമായ കാര്യങ്ങളില്‍ പരസ്യപ്രസ്താവന നടത്തരുതെന്ന എ.ഐ.സി.സിയുടെ നിര്‍ദ്ദേശം എല്ലാവരും പാലിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പൂര്‍ണ്ണമായും അനുവദിക്കുന്ന പ്രസ്ഥാനം എന്ന നിലയില്‍ പാര്‍ട്ടി വേദികളില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരാരും പരസ്യപ്രസ്താവന നടത്തരുതെന്നും മുല്ലപ്പള്ളി അറിയിച്ചു.

Signature-ad

കഴിഞ്ഞ ദിവസം കൊടിക്കുന്നിൽ സുരേഷ്, കെ മുരളീധരൻ തുടങ്ങിയവർ ശശി തരൂരിന് എതിരെ രംഗത്ത് വന്നിരുന്നു. പിന്നാലെ കെ എസ് ശബരീനാഥൻ എംഎൽഎ ശശി തരൂരിനെ അനുകൂലിച്ചും രംഗത്ത് വന്നു.

Back to top button
error: